മലയാളത്തില്‍ യുവാക്കള്‍ക്കിടയില്‍ വന്‍ തരംഗം സൃഷ്ടിച്ച് ദുല്‍ഖര്‍ സല്മാന് ചിത്രം ചാര്‍ലിയുടെ തമിഴ് പതിപ്പ് ‘ മാര ‘യുടെ ചിത്രീകരണം പകുതിയോളം പൂര്‍ത്തിയായതായി അണിയറപ്രവര്‍ത്തകര്‍. തമിഴകത്ത് ചാര്ലിയാകുന്നത് സൂപ്പര്‍ താരം മാധവന് ആണ്. താരത്തിന്റെ അമ്പതാം ജന്മദിനാഘോഷ വേളയിലാണ് അണിയറപ്രവര്‍ത്തകര്‍ ഇക്കാര്യം പുറത്തുവിട്ടത്. നവാഗതനായ ദിലീപ് കുമാറാണ് ചിത്രം സംവിധാനം ചെയ്യുന്നത്.
വിക്രം വേദയ്ക്ക് ശേഷം മാധവനും ശ്രദ്ധ ശ്രീനാഥും ജോഡികളായി എത്തുന്ന ചിത്രം കൂടിയാണ് മാര. 40 വയസുകാരന്റെ കഥാപാത്രമാണ് ഇതില്‍ മാധവന് ചെയ്യുന്നത്. അതേസമയം, കോളേജ് വിദ്യാര്‍ത്ഥിയായ ഒരു പെണ്‍കുട്ടിയുടെ വേഷമായിരിക്കും ശ്രദ്ധ അവതരിപ്പിക്കുന്നത്.സിനിമയുടെ മറ്റു വിവരങ്ങള്‍ ലഭ്യമല്ലെങ്കിലും ലോക്ക്ഡൗണിന് ശേഷം ഉടനടി തന്നെ ചിത്രീകരണം പുനരാരംഭിക്കാന്‍ ഒരുങ്ങുകയാണ് മാര സംഘം.
Post Your Comments