കൊറോണയും ലോക്ഡൌണും കാരണം സിനിമാ മേഖല വലിയ പ്രതിസന്ധിയിലാണ്. തിയറ്റര്‍ മുഴുവന്‍ അടച്ചിട്ടതോടെ പല ചിത്രങ്ങളും പ്രദര്‍ശനത്തിനു എത്താന്‍ ഇനിയും കാത്തിരിക്കണം. മോഹന്‍ലാലിനെ നായകനാക്കി വന്‍ മുതല്‍ മുടക്കില്‍ ഒരുക്കിയ ചിത്രമാണ് മരക്കാര്‍. ഈ ചിത്രത്തിന്റെ റിലീസിനെക്കുറിച്ച് നിർമാതാവ് ആന്റണി പെരുമ്പാവൂരിനോട് മോഹൻലാൽ പറഞ്ഞത് ‘ലോകം മുഴുവൻ പഴയതുപോലെയാകാൻ പ്രാർഥിക്കുക, അതിനുശേഷം മതി സിനിമ’ എന്നാണു. അദ്ദേഹത്തിന്റെ വാക്കുകൾ കേട്ട ശേഷം വളരെ ശാന്തമായ മനസ്സോടെയാണ് ഉറങ്ങുന്നതെന്നും ആന്റണി പറഞ്ഞു.
”മോഹൻലാൽ സർ എന്നെ വിളിച്ചു പറഞ്ഞത്, ആന്റണി ഇപ്പോള്‍ ലോകം മുഴുവൻ പഴയതുപോലെയാകാൻ പ്രാർഥിക്കുക എന്നാണ്. മറ്റൊന്നും ആലോചിക്കരുത്. പഴയ അവസ്ഥയിെലത്തിയാൽ നമുക്ക് എന്തു വേണമെങ്കിലും ചെയ്യാനാകും എന്നാണ്. അതിനുശേഷം വളരെ ശാന്തമായ മനസ്സുമായാണ് ഞാൻ ഉറങ്ങുന്നത്. എല്ലാം ശാന്തമാകുന്ന ദിവസം റിലീസ് ചെയ്യുമെന്നേ പറയാനാകൂ. തുറന്ന ഉടൻ റിലീസിനില്ല. കാരണം, 60 രാജ്യങ്ങളുമായി കരാറുണ്ട്. അവിടെയെല്ലാം ഒരുമിച്ചേ റിലീസ് ചെയ്യാനാകൂ.’–ആന്റണി പെരുമ്പാവൂർ പറഞ്ഞു
Post Your Comments