സിനിമ – സീരിയല്‍ നടി ആത്മഹത്യ ചെയ്തു. കന്നഡയിലെ യുവ നടി ചന്ദനയാണ് വിഷം കഴിച്ച് ജീവനൊടുക്കിയത്. പ്രണയ നൈരാശ്യമാണ് ആത്മഹത്യയ്ക്ക് പിന്നില്‍.
നടി വിഷം കഴിക്കുന്നതിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തിരുന്നു. വിഷം കഴിച്ചതിന് പിന്നാലെ ചന്ദനയെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും അപ്പോഴേക്കും മരണം സംഭവിച്ചു. തന്റെ മരണത്തിന് കാരണം കാമുകന് ദിനേഷാണെന്ന് നടി വ്യക്തമാക്കിയിരുന്നു. സംഭവത്തിന് ശേഷം ഇയാള്‍ ഒളിവിലാണ്.
കഴിഞ്ഞ അഞ്ച് വര്‍ഷമായി ചന്ദനയും ദിനേഷും അടുപ്പത്തിലായിരുന്നു. വിവാഹം കഴിക്കണമെന്ന് ചന്ദന നിരന്തരം ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ചന്ദനയുടെ മാതാപിതാക്കളുടെ ഭാഗത്ത് നിന്ന് ആലോചന വന്നാല്‍ മാത്രമേ വിവാഹം കഴിക്കാന്‍ തയ്യാറൂള്ളു എന്നായിരുന്നു ദിനേഷിന്റെ നിലപാട്. ഇതോടെ ചന്ദനയുടെ മാതാപിതാക്കള്‍ ദിനേഷിന്റെ വീട്ടിലെത്തി വിവാഹ ആലോചന നടത്തിയെങ്കിലും ദിനേഷിന്റെ മാതാപിതാക്കള്‍ ചന്ദനയെ അപമാനിച്ച് സംസാരിച്ചു. ഇതോടെ ബന്ധം അകന്നു. ഇതിന്റെ നൈരാശ്യത്തിലാണ് താരത്തിന്റെ ആത്മഹത്യ. ഇതിനെ തുടര്‍ന്ന് ദിനേഷിനും കുടുംബത്തിനുമെതിരെ പൊലീസ് കേസെടുത്തു.
Post Your Comments