കഴിഞ്ഞ ദിവസം മുതലായിരുന്നു ഓണ്‍ലൈന്‍ വഴി കുട്ടികള്‍ക്ക് പഠനം തുടങ്ങിയത്. ഇതില്‍ കുട്ടികള്‍ക്ക് വേണ്ടി പഠിപ്പിക്കാനെത്തിയ അധ്യാപകരെ സോഷ്യല്‍മീഡിയയിലൂടെ അവഹേളിക്കുന്ന ട്രോളുകളും ദൃശ്യങ്ങളും പ്രചരിപ്പിച്ചിരുന്നു. ഇത്തരത്തില്‍ ഏറെ പരിഹാസങ്ങള്‍ക്കു വിധേയയായ അധ്യാപികയായിരുന്നു ഒന്നാം ക്ലാസ് വിദ്യാര്‍ത്ഥികള്‍ക്കു വേണ്ടി എത്തിയ സായ് ശ്വേത എന്ന അധ്യാപിക. ആദ്യം അധ്യാപികക്കെതിരെ നിരവധി പരിഹാസങ്ങള്‍ ഉയര്‍ന്നെങ്കിലും പിന്നീട് സായ്ക്ക് പിന്തുണയുമായി നിരവധി പേരാണ് രംഗത്തെത്തിയത്. ഇപ്പോള്‍ ഇതാ സംവിധായകന് മിഥുന് മാനുവല്‍ ടീച്ചര്‍ക്ക് അഭിനന്ദനമറിയിച്ച് എത്തിയിരിക്കുകയാണ്. രംഗത്തെത്തിയിരിക്കുകയാണ്. ഒപ്പം ഒരിക്കല്‍ ഒന്നാം ക്ലാസ്സില്‍ അവിചാരിതമായി അധ്യാപകനായി നില്‍ക്കേണ്ടി വന്നതിന്റെ അനുഭവവും അദ്ദേഹം പങ്കുവച്ചു.
ഫെയ്സ്ബുക്കിലൂടെയാണ് മിഥുന് മാനുവല്‍ ടീച്ചറെ അഭിനന്ദിച്ച് രംഗത്തെത്തിയത്. താന്‍ ഒരു കാലത്ത് താന്‍ അധ്യാപകനായിരുന്നിട്ടുണ്ടെന്നും പോസ്റ്റ് ഗ്രാജുവേഷന് ക്ലാസ്സുകളില്‍ അടക്കം ഇന്നും ക്ലാസ്സുകള്‍ എടുക്കാറുണ്ടെന്നും അദ്ദേഹം പറയുന്നു. എന്നാല്‍ ഒരിക്കല്‍ ഒന്നാം ക്ലാസ്സില്‍ അവിചാരിതമായി അധ്യാപകനായി നില്‍ക്കേണ്ടി വന്നപ്പോഴാണ് താന്‍ തകര്‍ന്നു പോയതെന്നും അദ്ദേഹം കുറിച്ചു. അതു കൊണ്ട് തന്നെ നിസ്സംശയം പറയാം ഈ അധ്യാപകയുടെ ക്ലാസ് ഉഗ്രന്‍ ആയിരുന്നെന്നും മിഥുന് ഫെയ്സ്ബുക്കില്‍ കുറിച്ചു.
മിഥുന് മാനുവല്‍ തോമസ് ഫെയ്സ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം ;
അദ്ധ്യാപകന് ആയിരുന്നിട്ടുണ്ട് -ഒരു കാലത്ത്.. പല പല ക്ലാസ്സുകളില്‍, പോസ്റ്റ് ഗ്രാജുവേഷന് ക്ലാസ്സുകളില്‍ അടക്കം.. ഇന്നും ക്ലാസ്സുകള്‍ എടുക്കാറുണ്ട്. വലിയ വേദികളെ അഭിമുഖീകരിച്ചു കൂസലില്ലാതെ സംസാരിച്ചിട്ടുണ്ട്. പക്ഷേ, തകര്‍ന്ന് പോയത് ഒരിക്കല്‍ ഒന്നാം ക്ലാസ്സില്‍ അവിചാരിതമായി അധ്യാപകനായി നില്‍ക്കേണ്ടി വന്നപ്പോഴാണ്.. ഇന്ന് കൊണ്ട് പോയി നിര്‍ത്തിയാലും തകര്‍ന്ന് പോകും .. കാരണം, Its a whole different ball game.. – അതുകൊണ്ട് പറയാം ഈ ടീച്ചറിന്റെ ക്ലാസ് ഉഗ്രന്‍ ആയിരുന്നു.. നിസ്സംശയം..
Post Your Comments