
ലുങ്കിയുടുത്ത് ക്യാമറമാനൊപ്പം വെള്ളത്തില്‍ ഇറങ്ങി നില്ക്കുന്ന സംവിധായകന്റെ ചിത്രം ചര്‍ച്ചയാകുന്നു. സംവിധായകന് മിഥുന് മാനുവല്‍ തോമസാണ് തന് ടെ ക ചിത്രം രസകരമായ ക്യാപ്ഷനൊപ്പം പങ്കുവച്ചത്.
“നടി വെള്ളത്തില്‍ ചാടുമ്ബോള്‍ ക്യാമറയും കൂടെ ചാടുകയാണല്ലോ സാര്‍” എന്നായിരുന്നു സംവിധായകന്റെ ക്യാപ്ഷന്‍. ‘ആന്മരിയ കലിപ്പിലാണ്’ എന്ന സിനിമയുടെ ലൊക്കേഷന്‍ ചിത്രമാണിതെന്നും മിഥുന് കുറിച്ചിട്ടുണ്ട്.
അതല്ലേ ഹീറോയിസം, അവിടെ നില്‍ക്കാതെ മോണിറ്ററിലും പോയി നോക്കണം ചേട്ടാ, അപ്പോള്‍ നായിക കൊക്കയിലേക്ക് ചാടിയാലോ എന്നിങ്ങനെ രസകരമായ കമന്റുകളുമായി ആരാധകരും എത്തിയിട്ടുണ്ട്.
Post Your Comments