ഈ ലോക്ക്ഡൗണ്‍ കാലത്ത് സോഷ്യല്‍ മീഡിയയില്‍ സജീവമാണ് പല താരങ്ങളും. ഭര്‍ത്താവ് രണ്‍വീര്‍ സിങ്ങിന്റെ വിശേഷങ്ങളും പഴയ ഓര്‍മകളുമെല്ലാം പങ്കുവച്ചു നടി ദീപിക പദുക്കോണ്‍ സമൂഹമാധ്യമത്തില്‍ ശ്രദ്ധ നേടാറുണ്ട്. ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ഹിറ്റാവുകയാണ് ‘യേ ജവാനി ഹേ ദീവാനി’ എന്ന സിനിമയെക്കുറിച്ച് ദീപിക പങ്കുവെച്ച പോസ്റ്റ്.. താരത്തിന്റെ മുന്‍ കാമുകന്‍ രണ്‍ബീര്‍ കപൂറാണ് ചിത്രത്തില്‍ നായകനായി എത്തിയത്. മികച്ച വിജയം നേടിയ ചിത്രത്തിന്റെ ലുക്ക് ടെസ്റ്റിന്റെ ചിത്രങ്ങളാണ് താരം പങ്കുവെച്ചത്.
2013 മെയ് 31നായിരുന്നു ചിത്രത്തിന്‍റെ റിലീസ്. പ്രദര്‍ശനത്തിനു എത്തിയിട്ട് ഏഴ് വര്‍ഷം പൂര്‍ത്തിയാവുന്ന വേളയില്‍ രണ്‍ബീറുമൊത്തുള്ള രണ്ട് മനോഹര ചിത്രങ്ങള്‍ പങ്കുവച്ചിരിക്കുകയാണ് താരം. നിരവധി പേരാണ് ചിത്രത്തിന് താഴെ കമന്റുമായി എത്തുന്നത്. ഇതില്‍ ഏറ്റവും ശ്രദ്ധ നേടുന്നത് ദീപികയുടെ ഭര്‍ത്താവ് രണ്‍വീര്‍ സിങ്ങിന്റെ കമന്റാണ്. ക്യൂട്ട് എന്നാണ് താരം കുറിച്ചത്.
Post Your Comments