
അഭിനയത്തിന് ചെറിയൊരു ഇടവേള നല്കി സംവിധായികയാകാന്‍ ഒരുങ്ങി പാര്‍വതി തിരുവോത്ത്. ഒരു സ്വകാര്യ മാധ്യമത്തിന് നല്കിയ അഭിമുഖത്തിലാണ് പാര്‍വതി തന്റെ പുതിയ സംരഭത്തെക്കുറിച്ച് തുറന്നു പറഞ്ഞത്. വേറിട്ട കഥാപാത്രങ്ങളിലൂടെയും അഭിനയ മികവു കൊണ്ടും സിനിമാ പ്രേക്ഷകരുടെ മനസില്‍ ഇടം പിടിച്ച നടിയാണ് താരം. സിനിമയുടെ കൂടുതല്‍ വിവരങ്ങളൊന്നും പാര്‍വതി പുറത്തുവിട്ടിട്ടില്ല.
സാധാരണ രണ്ടോ മൂന്നോ സിനിമകള്‍ ചെയ്ത് കഴിഞ്ഞാല്‍ ഒരു ഇടവേള എടുക്കലാണെന്നും എന്നാല്‍ ഈ ലോക്ക്ഡൗണ്‍ സമയം വല്ലാതെ ശ്വാസംമുട്ടിക്കുന്ന പോലെ തോന്നി. ഇപ്പോള്‍ തന്റെ സംവിധാന സംരഭത്തിനായുള്ള എഴുത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ ശ്രമിക്കുകയാണെന്നും സിനിമ മേഖലയിലെ തന്റെ അടുത്ത ഒരു സുഹൃത്തുമായി ചേര്‍ന്ന് മറ്റൊരു പ്രോജക്ടും ചെയ്യാന്‍ ഉദ്ദേശിക്കുന്നുവെന്നും, പാര്‍വതി പറയുന്നു. രണ്ടും വ്യത്യസ്തമായ രീതിയിലുള്ള ത്രില്ലറുകളായിരിക്കുമെന്നാണ് സൂചനകള്‍.
ലോക്ക്ഡൗണ്‍ അവസാനിച്ചാല്‍ ഉടനെ മറ്റു സിനിമകളിലെ അഭിനയം തുടരുന്നതിനെ കുറിച്ചോ തത്കാലത്തേക്ക് അഭിനയത്തില്‍ നിന്നും വിട്ടു നില്‍ക്കുന്നതിനെ കുറിച്ചോ താരം വ്യക്തമാക്കിയിട്ടില്ല. ചെയ്യാന്‍ പോകുന്ന സിനിമകളുടെ തിരക്കഥകള്‍ ഏകദേശം പൂര്‍ത്തിയായെന്നാണ് അടുത്ത വൃത്തങ്ങള്‍ സൂചിപ്പിക്കുന്നത്.
Post Your Comments