CinemaGeneralMollywoodNEWS

പതിവ് വില്ലന്മാരെ തഴഞ്ഞു നെപ്പോളിയനെ ദേവാസുരത്തില്‍ വില്ലനാക്കിയതിന്റെ കാരണം പറഞ്ഞു രഞ്ജിത്ത്

സിനിമയില്‍ വില്ലനായ നെപ്പോളിയന്‍ ലാലിനെ ചവിട്ടുന്ന സീനുണ്ട്

മലയാളത്തിലെ എവര്‍ഗ്രീന്‍ ക്ലാസിക് സിനിമയെന്നും  മോഹന്‍ലാലിന്റെ ആദ്യ കള്‍ട്ട് മാസ് സിനിമയെന്നും വിശേഷണമുള്ള ദേവാസുരം എന്ന ചിത്രത്തെക്കുറിച്ച് രഞ്ജിത്ത് സംസാരിക്കുന്നു.

അന്ന് മുഖ്യധാര സിനിമയിലേക്ക് ഇങ്ങനെയൊരു കഥ വന്നപ്പോള്‍ പലര്‍ക്കും സംശയമുണ്ടായിരുന്നു. കാരണം ഇതിലെ നായകന്‍ രണ്ടാം പകുതി മുഴുവന്‍ വീണു കിടക്കുകയാണ്. പലരും സംശയം പ്രകടിപ്പിച്ചപോള്‍ ശശിയേട്ടന്‍ നല്‍കിയ ധൈര്യമാണ് എന്നെ മുന്നോട്ടു നയിച്ചത്. അത് പോലെ മോഹന്‍ലാലും. ഇവര്‍ രണ്ടുപേര്‍ക്കും ആത്മവിശ്വാസമുണ്ടായിരുന്നതിനാല്‍ എനിക്ക് ധൈര്യക്കുറവ് തോന്നിയില്ല. ലാലിന്‍റെ അന്നത്തെ മനസ്സും ആ സിനിമ ആ രീതിയിലെടുക്കാന്‍ സാധിച്ചതിന്റെ പിന്നിലുണ്ട്. സിനിമയില്‍ വില്ലനായ നെപ്പോളിയന്‍ ലാലിനെ ചവിട്ടുന്ന സീനുണ്ട്. ആ ചവിട്ടില്‍ മുഖത്തെ മുറിവുകളുടെ തുന്നിക്കെട്ടലുകളില്‍ നിന്ന് ചോരയൊഴുകണം. ആ സീനില്‍ അഭിനയിക്കുമ്പോള്‍ ലാലിനെ ചവിട്ടാന്‍ നെപ്പോളിയന് വല്ലാത്ത പേടി. അപ്പോള്‍ പ്രോത്സാഹിപ്പിച്ചത് ലാലാണ്. അത്തരം നിസ്സാരത്വമൊന്നും ലാലിനെ ബാധിച്ചിരുന്നില്ല. നെപ്പോളിയനെ ആ സിനിമയിലേക്ക് നിര്‍ദ്ദേശിച്ചത് തന്നെ ലാലായിരുന്നു. ശേഖരന്റെ വേഷത്തില്‍ പതിവ് ആളുകളെ ഒഴിവാക്കിയാല്‍ നന്നായിരിക്കുമെന്ന് ഞാന്‍ ശശിയേട്ടനോട് പറഞ്ഞിരുന്നു’.

shortlink

Related Articles

Post Your Comments


Back to top button