GeneralLatest NewsMollywood

”പൂജ നടക്കുന്നതിനിടയിലാണ് ആര്‍ത്തവം ഉണ്ടായത്, എനിക്കന്ന് പതിനാല് വയസ്” അന്നുമുതല്‍ ഫെമിനിസ്റ്റും നിരീശ്വരവാദിയായെന്നു നടി ശ്രദ്ധ ശ്രീനാഥ്

കാരണം ഞാന്‍ സാനിറ്ററി പാഡ് കയ്യില്‍ കരുതിയിരുന്നില്ല. ഞങ്ങളുടെ അടുത്തിരുന്ന മറ്റൊരു സ്ത്രീ ഞങ്ങള്‍ പറഞ്ഞ കാര്യം കേട്ട് പരിഭ്രമിച്ചിരുന്ന എന്നെ ആശ്വസിപ്പിക്കുന്ന വിധത്തില്‍ ചിരിച്ചുകൊണ്ട് പറഞ്ഞു വിഷമിക്കേണ്ട മോളേ, ദൈവം നിന്നോട് ക്ഷമിക്കും

കാട്ര് വെളിയിടൈ, നേര്‍കൊണ്ട പാര്‍വൈ, വിക്രം വേദ എന്നിങ്ങനെ വിജയ ചിത്രങ്ങളിലൂടെ തെന്നിന്ത്യന്‍ ഭാഗ്യതാരമായി മാറിയ നടിയാണ് ശ്രദ്ധ ശ്രീനാഥ്. താരം ഇപ്പോള്‍ സോഷ്യല്‍ മീഡിയ പേജില്‍ പങ്കുവച്ച ഒരു കുറിപ്പ് ചര്‍ച്ചയാകുന്നു. താന്‍ ഒരു ഫെമിനിസ്റ്റും നിരീശ്വരവാദിയും ആയി മാറിയതിന്റെ കാരണമാണ് നടി പങ്കുവച്ചത്.

ശ്രദ്ധയുടെ വാക്കുകള്‍ ഇങ്ങനെ.. “എനിക്ക് പതിനാല് വയസായിരുന്നു. ഞങ്ങളുടെ കുടുംബത്തില്‍ നടന്ന ഒരു പൂജയില്‍ പങ്കെടുക്കുമ്ബോഴാണ് എനിക്ക് ആര്‍ത്തവം ഉണ്ടാകുന്നത്. എന്റെയൊപ്പം അമ്മ ഉണ്ടായിരുന്നില്ല. അതുകൊണ്ട് എന്റെ അടുത്തിരുന്ന ഒരു ആന്റിയെ തട്ടിവിളിച്ച്‌ വിഷമത്തോടെ ഞാന്‍ ഇക്കാര്യം അറിയിച്ചു. കാരണം ഞാന്‍ സാനിറ്ററി പാഡ് കയ്യില്‍ കരുതിയിരുന്നില്ല. ഞങ്ങളുടെ അടുത്തിരുന്ന മറ്റൊരു സ്ത്രീ ഞങ്ങള്‍ പറഞ്ഞ കാര്യം കേട്ട് പരിഭ്രമിച്ചിരുന്ന എന്നെ ആശ്വസിപ്പിക്കുന്ന വിധത്തില്‍ ചിരിച്ചുകൊണ്ട് പറഞ്ഞു വിഷമിക്കേണ്ട മോളേ, ദൈവം നിന്നോട് ക്ഷമിക്കും…(പൂജയുടെ സമയത്ത് ആര്‍ത്തവം ഉണ്ടായതിന്). ആ ദിവസമായിരുന്നു ഞാന്‍ ഫെമിനിസ്റ്റും നിരീശ്വരവാദിയും ആയി മാറിയത്. “

shortlink

Post Your Comments


Back to top button