അച്ഛനമ്മമാരുടെ പാത പിന്തുടര്ന്നു താരങ്ങളുടെ മക്കളും അഭിനയ രംഗത്തേയ്ക്ക് എത്തുന്നത് സാധാരണമാണ്. ഇപ്പോഴിതാ വെള്ളിത്തിരയില്‍ നായികാ പദവി സ്വന്തമാക്കാന്‍ താരകുടുംബത്തില്‍ നിന്നും ഒരാള്‍ കൂടി എത്തുന്നതായി റിപ്പോര്‍ട്ട്.
സഹോദരി പഷ്മിനാ റോഷനെ ആരാധകര്‍ക്ക് പരിചയപ്പെടുത്തിയിരിക്കുകയാണ് ബോളിവുഡ് നടന് ഹൃത്വിക് റോഷന്. പഷ്മിനാ ഏറെ പ്രത്യേകതയുള്ള ഒരാളാണെന്നും അസാമാന്യമായ പ്രതിഭയാണെന്നുമാണ് ഹൃതിക് സോഷ്യല്‍ മീഡിയയില്‍ കുറിച്ചിരിക്കുന്നത്.
നിന്നെ ഞങ്ങള്‍ക്ക് നല്‍കിയതിന് പലപ്പോഴും താന്‍ ദെെവത്തോട് നന്ദിപറയാറുണ്ടെന്നും താരം കുറിച്ചു. ഹൃത്വിക്കിന്റെ അച്ഛന് രാകേഷ് റോഷന്റെ സഹോദരനും സംഗീത സംവിധായകനുമായ രാജേഷ് റോഷന്റെ മകളാണ് പഷ്മിന. മുംബൈയില്‍ ആറു മാസക്കാലത്തെ അഭിനയ പഠനം കഴിഞ്ഞ പഷ്മിന സിനിമയില്‍ അരങ്ങേറ്റം കുറിക്കുകയാണെന്നാണ് ബോളിവുഡ് റിപ്പോര്‍ട്ടുകള്‍.
‘നിന്നെ ലഭിച്ചതില്‍ ഞങ്ങള്‍ ഭാഗ്യംചെയ്തവരാണ്. എനിക്കുറപ്പുണ്ട് ലോകവും നിന്നെക്കുറിച്ച് വളവെ വേഗം തന്നെ ഇങ്ങനെ ചിന്തിച്ചുതുടങ്ങും. സിനിമയിലാണെങ്കിലും അല്ലെങ്കിലും പഷ്മിന ഒരു താരം തന്നെയാണ്” ഹൃതിക്ക് പറയുന്നു.
Post Your Comments