താന്‍ അഭിനയിക്കുന്ന സിനിമകളെക്കുറിച്ച് വ്യക്തമയ കാഴ്ചപാടുകള്‍ പങ്കുവയ്ക്കുന്ന ആളാണ് തന്റെ ഭാര്യയെന്ന് നടന് ആസിഫ് അലി. ഉയരെ എന്ന സിനിമ കണ്ടപ്പോഴുണ്ടായ തന്റെ ഭാര്യയുടെ മാനസികാവസ്ഥയെക്കുറിച്ച് തുറന്നെഴുതുകയാണ് ആസിഫ് അലി. ഉയരെ എന്ന ചിത്രത്തില്‍ നെഗറ്റീവ് റോളിലാണ് ആസിഫ് അലി അഭിനയിച്ചത്. തന്നെ നന്നായി അഡ്ജസ്റ്റ് ചെയ്യുന്ന ഭാര്യയാണ് സമയെന്നും ഫോണ്‍ എടുക്കാത്ത തന്റെ സ്വഭാവത്തെ സമ ക്ഷമാപൂര്‍വ്വം നേരിടാറുണ്ടെന്നും ആസിഫ് അലി വ്യക്തമാക്കുന്നു.
അസിഫ് അലിയുടെ വാക്കുകള്‍
“എന്റെ മൂഡ് മാറുന്നത് എപ്പോഴാണെന്ന് പറയാന്‍ പറ്റില്ല. പിന്നെ ഫോണും എടുക്കില്ല. അതെല്ലാം മനസിലാക്കി അഡ്ജസ്റ്റ് ചെയ്യുന്ന ഭാര്യയാണ് സമ. എന്റെ സിനിമകളെക്കുറിച്ചും സമ അഭിപ്രായം പറയാറുണ്ട്. ‘ഉയരെ’ കണ്ടപ്പോഴാണ് സമയക്ക് വ്യത്യസ്തമായൊരു എക്സ്പീരിയന്സുണ്ടായത്. സിനിമ കണ്ടിറങ്ങിയവര്‍ എന്റെ കഥാപാത്രത്തെക്കുറിച്ച് വെറുപ്പോടെ പറഞ്ഞപ്പോള്‍ സന്തോഷിക്കണോ സങ്കടപ്പെടണോ എന്ന സംശയത്തിലായിരുന്നു സമ. എന്റെ എല്ലാ സിനിമകളും സമ കാണാറുണ്ട്. മിക്ക സിനിമകളും കഴിവതും റിലീസ് ഡേ തന്നെ കാണാന്‍ ശ്രമിക്കാറുണ്ട്. അതില്‍ നിന്ന് കിട്ടുന്ന പ്രേക്ഷക പ്രതികരണം അറിഞ്ഞേ ഞാന്‍ സിനിമകളുടെ പ്രൊമോഷന് പോലും പോകാറുള്ളൂ”
Post Your Comments