കഴിഞ്ഞ ദിവസം നടി സമാന്തയെ ട്രോളി കൊണ്ടുള്ള പോസ്റ്റ് പങ്കുവെച്ച തെന്നിന്ത്യന്‍ സുന്ദരി പൂജ ഹെഗ്ഡെയ്ക്ക് എതിരെ വിമര്‍ശനവുമായി ആരാധകര്‍. തനിക്ക് ഇതുവരെ സമാന്ത യെ സുന്ദരിയായി കാണാന്‍ കഴിഞ്ഞിട്ടില്ലെന്നായിരുന്നു പൂജ പോസ്റ്റ് ചെയ്തത്. എന്നാല്‍ സംഭവത്തില്‍ പ്രതിക്ഷേധിച്ച് സാമന്തയുടെ ആരാധകര്‍ രംഗത്തെത്തി. ഇതോടെ പൂജ സമാന്തയോട് മാപ്പു പറയണം എന്ന ഹാഷ്ടാഗുകളും പ്രചരികയാണ്.
ഇതോടെ തന്റെ ഇന്‍സ്റ്റഗ്രാം അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടതായി അറിയിച്ച് കൊണ്ട് പൂജ ട്വിറ്ററില്‍ കുറിച്ചത്.
തന്റെ വിവരങ്ങള്‍ അന്വേഷിച്ചെത്തുന്ന സന്ദേശങ്ങളോട് പ്ര തികരിക്കരുതെന്നും വ്യക്തിഗത വിവരങ്ങള്‍ അറിയിക്കരുതെന്നും അറിയിച്ച പൂജ പുലര്‍ച്ചെ ഒരു മണി കഴിഞ്ഞതോടെ അക്കൗണ്ട് സുരക്ഷിതമാക്കിയ ടെക്നിക്കല്‍ ടീമിന് നന്ദിയും അറിയിച്ച് പൂജ ട്വീറ്റ് ചെയ്തു. എന്നാല്‍ വിമര്‍ശനത്തെക്കുറിച്ച് സമാന്തയെ കുറി ച്ചോ താരം ഒന്നും കുറിച്ചില്ല
Post Your Comments