ജനപ്രിയ അവതാരകയാണ് ആര്യ. ബിഗ് ബോസ് ഷോയിലൂടെ ശ്രദ്ധിക്കപ്പെട്ട ആര്യ പലപ്പോഴും സോഷ്യല്‍ മീഡിയയില്‍ സജീവമാണ്. ദിവസങ്ങള്‍ക്ക് മുമ്പ് അസുഖബാധിതനായി കഴിയുന്നൊരാളെ സഹായിക്കണമെന്ന് ആവശ്യപ്പെട്ട് ആര്യയെത്തിയിരുന്നു.
”ഇതുപോലെ എത്രയോ ജീവിതങ്ങള്‍ ഉണ്ട് , എല്ലാവരെയും ചിലപ്പോള്‍ സഹായിക്കാന്‍ പറ്റി എന്ന് വരില്ല എന്നാലും പറ്റുന്ന പോലെ നമുക്ക് എല്ലാവര്ക്കും ഒരുമിച്ചു ഒന്ന് ശ്രമിച്ചൂടെ ?? ഇങ്ങനെ ഒരു അവസ്ഥയില്‍ ചോദിക്കാന്‍ പാടുണ്ടോ എന്നറിയില്ല പക്ഷെ പറ്റുന്നവര്‍ ഇവരെ ഒന്ന് സഹായിക്കണം . നമ്മള് എല്ലാവരും ഒരുമിച്ചു ശ്രമിച്ചാല്‍ സാധിക്കാത്തതായി ഒന്നുമില്ല” താരം സോഷ്യല്‍ മീഡിയയില്‍ കുറിച്ചിരുന്നു. ഈ പോസ്റ്റിന് കീഴിലായി നിരവധി പേരാണ് കമന്റുകളുമായെത്തിയത്.
”കുറച്ചു ഈ പാവങ്ങള്‍ക്ക് കൊടുക്ക്. എന്നിട്ട് ഒരു പോസ്റ്റ് ഇട് . മനഃസാക്ഷിയുള്ളവര്‍ ഇവിടെയുണ്ട്. അവര്‍ക്ക് സഹായിക്കാന്‍ നിങ്ങളുടെ ഒത്താശ വേണ്ട” തുടങ്ങി വിമര്‍ശനവുമായി ആളുകള്‍ രംഗത്തെത്തി.
Post Your Comments