പ്രേമം എന്ന തന്റെ ആദ്യ ചിത്രം കൊണ്ടു തന്നെ കേരളക്കരയാകെ വലിയ ഓളം സൃഷ്ടിച്ച നായികയാമ് അനുപമ പരമേശ്വരന്‍. നിരവധി അന്യഭാഷാ ചിത്രങ്ങളിലും താരം തന്റെ സാന്നിധ്യമറിയിച്ചിട്ടുണ്ട്. ഇപ്പോള്‍ അഭിനയത്തിന് പുറമേ ക്യാമറയുടെ പിന്നിലേക്ക് എത്തിയിരിക്കുകയാണ് താരം. സഹസംവിധായികയായിട്ടാണ് താരം ക്യാമറയ്ക്ക് പിന്നില്‍ എത്തിയിരിക്കുന്നത്. ഒരു സഹസംവിധായികയുടെ റോളില്‍ വര്‍ക്ക് ചെയ്യണമെന്നു ആഗ്രഹം തോന്നിയപ്പോള്‍ ദുല്‍ഖര്‍ സല്‍മാനോട് പറഞ്ഞതും അത് ദുല്‍ഖര്‍ നിറവേറ്റിയതിനെ കുറിച്ചും തുറന്ന് പറയുകയാണ് താരം.
തന്റെ ആദ്യ ചിത്രമായ പ്രേമം ചെയ്യുമ്പോള്‍ തന്നെ അതിന്റെ സംവിധായകനായ അല്‍ഫോണ്‍സ് പുത്രനോട് തന്നെ അടുത്ത സിനിമയില്‍ അസിസ്റ്റന്റ്‌റ് ആയി ചേര്‍ക്കാമോയെന്ന് ചോദിച്ചിരുന്നുവെന്ന് താരം പറയുന്നു. പക്ഷെ അത് സാധിച്ചില്ല. തുടര്‍ന്ന് ജേക്കബ് ഗ്രിഗറി നായകാനായെത്തുന്ന മണിയറയിലെ അശോകനില്‍ ജോയിന്‍ ചെയ്തത് അഭിനയിക്കാനായിരുന്നു, എന്നാല്‍ ചിത്രത്തിന്റെ നിര്‍മാതാവു കൂടിയായ ദുല്‍ഖര്‍ തന്റെ അടുത്ത സുഹൃത്ത് കൂടിയായതിനാല്‍ എട്ടു ദിവസത്തോളം ഷൂട്ടിംഗ് കഴിഞ്ഞ ശേഷം ഒരു ദിവസം സംസാരിച്ചിരിക്കവെ താന്‍ എന്റെ ആഗ്രഹം എടുത്തിട്ടു. രണ്ടാമതൊന്നു ആലോചിക്കാതെ ദുല്‍ഖര്‍ സമ്മതമറിയിക്കുകയും ഒപ്പം ചേരാനും പറഞ്ഞെന്നും താരം പറയുന്നു.
പിറ്റേന്ന് മുതല്‍ കാരവാനില്ല, കുടയില്ല, മുഴുനീള പണിയുമായി താന്‍ പുതിയ റോളിലായി. ഫീല്‍ഡില്‍ നിന്ന് ആളെ മാറ്റലും, സ്‌ക്രിപ്റ്റ് ചെക്ക് ചെയ്യലും ക്ലാപ്പടിക്കലും അടക്കം എല്ലാ ജോലിയും ചെയ്തു. ടീമിലെല്ലാവരും പുതിയ ആള്‍ക്കാരായിരുന്നു. നിറയെ ചെറുപ്പക്കാര്‍. അതുകൊണ്ട് ഒന്നിച്ച് പഠിക്കുകയായിരുന്നു തങ്ങളെല്ലാവരുമെന്ന് അനുപമ പറയുന്നു. മാത്രവുമല്ല ക്രൂ താമസിക്കുന്നിടത്ത് തന്നെയാണ് താനും താമസിച്ചത്. കൂടുതല്‍ സൗകര്യങ്ങള്‍ എടുക്കാതിരുന്നത് അസിസ്റ്റന്റ് ഡയറക്ടര്‍ ജീവിതം ശരിക്കും ആസ്വദിച്ച് പഠിക്കണം എന്ന ആഗ്രഹം കൊണ്ടാണെന്ന് താരം പറയുന്നു.
Post Your Comments