Latest NewsNEWS

ഇത്രയധികം പിന്തുണ ലഭിക്കുമെന്ന് കരുതിയിരുന്നില്ല, മുന്‍ഭര്‍ത്താവിന്റെ രണ്ടാം വിവാഹത്തില്‍ പ്രതികരണവുമായി മേഘ്ന വിന്‍സെന്റ്

ഏഷ്യാനെറ്റിലെ ഹിറ്റ് പരമ്പരയായ ചന്ദനമഴയിലെ അമൃത എന്ന കഥാപാത്രത്തിലൂടെ കുടുംബ പ്രേക്ഷകരുടെ മനസില്‍ ഇടം നേടിയ താരമാണ് മേഘ്ന വിന്‍സെന്റ്. പിന്നീട് ഡിംബിളിന്റെ സഹോദരനും ബിനിനസുകാരനുമായ ഡോണിനെ വിവാഹം ചെയ്തതോടെ മേഘ്ന അഭിനയ ജീവിതത്തില്‍ നിന്നും ഇടവേളയെടുത്തിരുന്നു. എന്നാല്‍ ഇരുവരും പിന്നീട് വേര്‍പിരിഞ്ഞത് കഴിഞ്ഞ ദിവസങ്ങളിലായി സോഷ്യല്‍ മീഡിയയില്‍ വന്‍ ചര്‍ച്ചയായിരുന്നു.

എന്നാല്‍ മേഘ്ന സ്റ്റുഡിയോ ബോക്സ് എന്ന യൂട്യൂബ് ചാനലുമായി സജീവമാണ് താരം. ചാനലിലൂടെ പങ്കുവെക്കുന്ന വീഡിയോകളെല്ലാം വൈറലാകാറുണ്ട്. ഇതിനിടെ കോട്ടയം സ്വദേശിനി ഡിവൈന്‍ ക്ലാരയെ മേഘ്‌നയുടെ മുന്‍ഭര്‍ത്താവായ ഡോണ്‍ വിവാഹം കഴിച്ച വാര്‍ത്ത പുറത്ത് വന്നത്. അമ്മയ്ക്കൊപ്പം ചെന്നൈയില്‍ കഴിയുന്ന മേഘ്ന ഡോണിന്റെ വിവാഹ വാര്‍ത്തയോട് പ്രതികരിച്ചിരുന്നില്ല.

ഇപ്പോള്‍ രവീന്ദ്രന്‍ മാസ്റ്റര്‍ക്ക് ആദരവര്‍പ്പിച്ച് അഴകേ…എന്ന ഗാനത്തിനൊപ്പം ചുവടുവെച്ചുള്ള മേഘ്നയുടെ വീഡിയോയാണ് വൈറലാകുന്നത്. ഇതിന് നിരവധി ആളുകളാണ് കമന്റുമായെത്തിയിരിക്കുന്നത്. താന്‍ സന്തോഷവതിയാണെന്നും ഈ പിന്തുണയ്ക്ക് എങ്ങനെ നന്ദി പറയണമെന്നറിയില്ലെന്നും ഇത്രയധികം പിന്തുണ ലഭിക്കുമെന്ന് കരുതിയിരുന്നില്ലെന്നും പ്രേക്ഷകര്‍ പിന്തുണയ്ക്കുന്നതില്‍ സന്തോഷമുണ്ടെന്നും ആരാധകരുടെ കമന്റുകള്‍ക്ക് താരം മറുപടി നല്‍കി.

shortlink

Related Articles

Post Your Comments


Back to top button