ഭര്‍ത്താവ് പാമ്പിനെകൊണ്ട് കൊലപ്പെടുത്തിയ ഉത്രയുടെ മരണത്തിന്റെ ഉത്തരവാദിത്വം ഒരുപരിധി വരെ ഈ സമൂഹത്തിനുമുണ്ടെന്ന് സംവിധായകൻ അരുൺ ഗോപി. കൂടെ കൂട്ടിയവളെ മരണത്തിനു ഇട്ടുകൊടുക്കുന്നവനെ ആണായിട്ടല്ല മനുഷ്യനായി പോലും കൂട്ടാൻ കഴിയില്ലെന്നും അരുൺ പ്രതികരിച്ചു. കൈക്കുഞ്ഞുമായി ഇരിക്കുന്ന ചിത്രം വേദനിപ്പിക്കുന്നുവെന്നും അരുണ്‍ പറഞ്ഞു
അരുൺ ഗോപിയുടെ വാക്കുകള്‍
ഉത്രയുടെ മരണത്തിന്റെ അല്ല കൊലപാതകത്തിന്റെ ഉത്തരവാദിത്വത്തിൽ നിന്ന് ഒഴിഞ്ഞു നില്ക്കാൻ ഈ സമൂഹത്തിൽ ജീവിക്കുന്ന ആർക്കും കഴിയില്ല… അതിനു ആണെന്നോ പെണ്ണെന്നോ വ്യത്യാസമില്ല… സ്വന്തം കുഞ്ഞിനെ പാറയിൽ എറിഞ്ഞു കൊല്ലുന്നവളെ പെണ്ണായി കാണാൻ കഴിയാത്ത നാട്ടിൽ, കൂടെ കൂട്ടിയവളെ മരണത്തിനു ഇട്ടുകൊടുക്കുന്നവനെ ആണായിട്ടല്ല മനുഷ്യനായി പോലും കൂട്ടാൻ കഴിയില്ല…!!
വിവാഹ മോചനം ഒരു പാപമല്ല.. ചേർന്ന് പോകാൻ കഴിയില്ലെങ്കിൽ ഒഴിഞ്ഞുമാറാൻ ഏതൊരാൾക്കും അവകാശമുണ്ടെന്ന നിയമ പരിരക്ഷയാണ്…!! ഒരാൾ വിവാഹമോചനം എന്ന് ചിന്തിച്ചാൽ പ്രത്യേകിച്ചു പെൺകുട്ടി ആണെങ്കിൽ അമ്പലനടയിൽ അറിയാതെ മുള്ളിപോയ കുഞ്ഞിനെ നോക്കുന്ന മേൽശാന്തിയെ പോലെ ആകാതെ ചേർത്തൊന്നു നിർത്തൂ. കാര്യങ്ങളറിഞ്ഞു വേണ്ടത് ചെയ്യൂ… ഇല്ലെങ്കിൽ ഈ നാട്ടിൽ ഉത്രമാരുണ്ടാകും വിപിൻമാരുണ്ടാകും( ഭാര്യ കൊന്നു തള്ളിയ ഒരു പരിചിതൻ)…!!
കൈക്കുഞ്ഞുമായി ഇരിക്കുന്ന ചിത്രം വേദനിപ്പിക്കുന്നു എന്തൊക്കെ സ്വപ്നം ഉണ്ടായിരുന്നിരിക്കും…!! ഈ നാട്ടിൽ കിട്ടാത്ത സ്വർഗ്ഗം വേറെ എങ്ങുമില്ലന്നറിയാമെങ്കിലും സമൂഹം പഠിപ്പിച്ചു തന്ന സ്വർഗ്ഗത്തിൽ ആത്മശാന്തിയ്ക്കായി പ്രാർത്ഥിക്കുന്നു
Post Your Comments