GeneralLatest NewsMollywood

എന്റെ സ്വത്ത് മാത്രമാണ് ആഗ്രഹിച്ചത്, മാനസികമായി സഹിക്കാന്‍ കഴിയാത്തതിനെ തുടര്‍ന്ന് ബന്ധം പിരിയുകയായിരുന്നു; ശ്വേത മേനോന്‍

മാതാപിതാക്കളുടെയും വീട്ടില്‍ വരുന്നവരുടെയും കാല് തൊട്ട് തൊഴണം തുടങ്ങിയ കാര്യങ്ങള്‍ക്ക് നിര്‍ബന്ധിക്കുമായിരുന്നു. ആ വീട്ടില്‍ തുടരാന്‍ മാനസികമായി ബുദ്ധിമുട്ടുണ്ടായി

‘അനശ്വരം’ എന്ന മമ്മൂട്ടി ചിത്രത്തിലൂടെ മലയാളത്തിലേയ്ക്ക് എത്തുകയും ബോളിവുഡിലും വിജയം നേടുകയും ചെയ്ത താര സുന്ദരിയാണ് ശ്വേത മേനോന്‍. നായികയായി മാത്രമല്ല ഐറ്റം ഡാന്‍സും ചെയ്യുന്ന ശ്വേത തനിക്ക് നേരെ ഉയരുന്ന വിവാദങ്ങളോ വിമര്‍ശനങ്ങളോ ഒന്നും കാര്യമാക്കാറില്ല. കാമസൂത്ര ഗർഭനിരോധന ഉറകളുടെ പരസ്യത്തിൽ അല്പവസ്ത്രധാരിണിയായി പ്രത്യക്ഷപ്പെട്ട് പരസ്യ രംഗത്തും ശ്രദ്ധിക്കപ്പെട്ട താരം തന്റെ ആദ്യ വിവാഹത്തില്‍ ഉണ്ടായ പാളിച്ചകളെ കുറിച്ച്‌ തുറന്നു പറയുന്നു.

ബോബി ഭോസ്ലെയാണ് ശ്വേതയുടെ ആദ്യ ഭര്‍ത്താവ്. ” നീണ്ട നാളത്തെ പ്രണയത്തിന് ശേഷമായിരുന്നു വിവാഹം. പ്രണയം വിവാഹത്തില്‍ എത്തിയ ശേഷം പിന്നീട് അങ്ങോട്ട് പരാജയമായിരുന്നു. ഗ്വാളിയോര്‍ സിന്ധ്യ കുടുംബത്തിലെ ആളാണ് ബോബി. ആചാരങ്ങളില്‍ പാലിക്കുന്നതില്‍ കര്‍ശനക്കാരനായിരുന്നു ബോബി. മുഖം ദുപ്പട്ട വെച്ച്‌ മറയ്ക്കാതെ ബന്ധുക്കാരുടെ അടുത്ത് പോകാന്‍ പോലും സമ്മതിക്കില്ലായിരുന്നു.

എപ്പോഴും മാതാപിതാക്കളുടെയും വീട്ടില്‍ വരുന്നവരുടെയും കാല് തൊട്ട് തൊഴണം തുടങ്ങിയ കാര്യങ്ങള്‍ക്ക് നിര്‍ബന്ധിക്കുമായിരുന്നു. ആ വീട്ടില്‍ തുടരാന്‍ മാനസികമായി ബുദ്ധിമുട്ടുണ്ടായി. ആ വീട്ടില്‍ ബോബിയുടെ മാതാപിതാക്കള്‍ക്ക് മാത്രമായിരുന്നു നിയന്ത്രണം. ഭര്‍ത്താവ് എന്ന നിലയില്‍ ബോബിക്ക് ഒരു നിയന്ത്രണവും ഇല്ലായിരുന്നു. ബോബിയുടെ വീട്ടുകാര്‍ എന്റെ സ്വത്ത് മാത്രമാണ് ആഗ്രഹിച്ചത്. ബോളിവുഡില്‍ നിന്ന് അടക്കം ഓഫര്‍ വന്നിട്ടും അതിന് തന്നെ വിട്ടില്ല. മറിച്ചു അതിന്റെ പേരില്‍ ഉപദ്രവങ്ങള്‍ തുടര്‍ന്നു. മാനസികമായി സഹിക്കാന്‍ കഴിയാത്തതിനെ തുടര്‍ന്ന് ബന്ധം പിരിയുകയായിരുന്നു” ശ്വേത പറയുന്നു.

ഈ ബന്ധത്തില്‍ നിന്നും മോചനം നേടിയ ശ്വേത ശ്രീവത്സമേനോനുമായി വിവാഹിതയായി.

shortlink

Related Articles

Post Your Comments


Back to top button