അനുരാഗ കരിക്കിന് വെള്ളം എന്ന തന്റെ ആദ്യ ചിത്രത്തിലൂടെ തന്നെ പ്രേക്ഷക പ്രീതി പിടിച്ചു പറ്റ്ിയ താരമാണ് രജിഷ വിജയന്‍. ചിത്രത്തില്‍ മികച്ച പ്രകടനം നടത്തിയതിലൂടെ അദ്യ ചിത്രത്തില്‍ തന്നെ മികച്ച നടിയ്ക്കുള്ള സംസ്ഥാന പുരസ്‌കാരം നേടുകയും ചെയ്ത താരം. സോഷ്യല്‍ മീഡിയയിലും സജീവമായ താരം തന്റെ വിശേഷങ്ങളെല്ലാം ആരാധകരുമായി പങ്കുവെയ്ക്കാറുണ്ട്. ഇപ്പോള്‍ ഇതാ തന്റെ പ്രണയത്തെ കുറിച്ച് വെളിപ്പെടുത്തിയിരിക്കുകയാണ് താരം.
ആദ്യ സിനിമ സംഭവിച്ച ശേഷം ഉണ്ടായ മാറ്റത്തെ കുറിച്ചും തന്റെ പ്രണയത്തെ കുറിച്ചും തുറന്നു പറയുകയാണ് താരം. ഒരിക്കല്‍ പോലും പ്രണയിക്കാത്ത ആരുമില്ലെന്നും അതുപോലെ തന്നെയാണ് ബ്രേക്കപ്പും ഉണ്ടായതെന്നുമാണ് രജീഷ പറയുന്നത്. തന്റെ ആദ്യ ചിത്രമായ അനുരാഗ കരിക്കിന് വെള്ളം എന്ന സിനിമയില്‍ അഭിനയിക്കുമ്പോള്‍ തനിക്ക് പ്രണയം ഉണ്ടായിരിന്നുവെന്നും എന്നാല്‍ അതിന് ശേഷം തന്റെ പ്രണയ പരാജയപ്പെട്ടുവെന്നും രജീഷ പറയുന്നു.
Post Your Comments