GeneralKollywoodNEWS

അവിടെയാണ് എന്‍റെ സിനിമാ ജീവിതം താഴേക്ക് വീണത്: നരേന്‍ മനസ്സ് തുറക്കുന്നു

തമിഴ് നാട്ടിലെ കൃഷിക്കാര്‍ക്ക് വേണ്ടി പോരാടുന്നൊരു നായകന്‍

തമിഴില്‍ തന്‍റെ തലവര മാറുമായിരുന്ന  ഒരു പ്രമുഖ ചിത്രം സംവിധായകനും നിര്‍മ്മാതാവും തമ്മില്‍ വഴക്കായത്തിനെ തുടര്‍ന്ന് നിന്ന് പോയതും പിന്നീട് യഥാസമയം അത് റിലീസ് ചെയ്യാന്‍ കഴിയാതെ വന്നതും കരിയറില്‍ വലിയൊരു നഷ്ടമായി മാറിയെന്നു സൂപ്പര്‍ താരം നരേന്‍ പറയുന്നു. കൈദി എന്ന ചിത്രത്തിലൂടെ ഗംഭീര തിരിച്ചു വരവ് നടത്തിയ താരം ‘കത്തുക്കുട്ടി’  എന്ന സിനിമയ്ക്ക് വേണ്ടി ഏറെ കഠിനാധ്വാനം ചെയ്തിരുന്നെന്നും നരേന്‍ പറയുന്നു

“നായകനെന്ന നിലയില്‍ നിന്ന് അടുത്ത ലെവലിലേക്ക് പോകാന്‍ എനിക്ക് കഴിഞ്ഞില്ല. ഇതിനിടയില്‍ ‘കത്തുക്കുട്ടി’ എന്നൊരു പ്രോജക്റ്റ് വന്നിരുന്നു. എന്നെ സംബന്ധിച്ചിടത്തോളം പ്രധാന ഒരു പ്രോജക്റ്റ് ആയിരുന്നു അത്. തമിഴ് നാട്ടിലെ കൃഷിക്കാര്‍ക്ക് വേണ്ടി പോരാടുന്നൊരു നായകന്‍. പക്ഷെ ആ ചിത്രത്തിന്റെ സംവിധായകനും നിര്‍മ്മാതാവും തമ്മില്‍ വഴക്കായി. ഞാന്‍ ആ സിനിമയ്ക്ക് വേണ്ടി താടിയും മുടിയുമൊക്കെ നീട്ടി വളര്‍ത്തിയിരുന്നു. ഹിറ്റായാല്‍ വേറെ ലെവലിലേക്ക് പോകാമായിരുന്ന സിനിമയായിരുന്നു അത്. പക്ഷെ റിലീസ് അടുത്തപ്പോള്‍ കോടതി സ്റ്റേ വന്നു. സിനിമ യഥാസമയം റിലീസ് ചെയ്യാന്‍ സാധിച്ചില്ല. പിന്നീട് ഒരു ബുധനാഴ്ച കോടതി സ്റ്റേ വെക്കേറ്റ് ചെയ്തു. ആ വെള്ളിയാഴ്ച  സിനിമ റിലീസ് ചെയ്യുകയും ചെയ്തു”

shortlink

Related Articles

Post Your Comments


Back to top button