Latest NewsNEWS

അക്ഷരം തെറ്റാതെ ചെറ്റത്തരം എന്ന് വായിക്കാം ; സിനിമ സെറ്റ് തകര്‍ത്തതില്‍ പ്രതികരണവുമായി ലിജോ ജോസ് പെല്ലിശ്ശേരി

ടൊവീനോ തോമസിനെ നായകനാക്കി ബേസില്‍ ജോസഫ് സംവിധാനം ചെയ്യുന്ന ‘മിന്നല്‍ മുരളി’യുടെ ഷൂട്ടിംഗ് സെറ്റ് അഖില ഹിന്ദു പ്രവര്‍ത്തകര്‍ പൊളിച്ചതിനെതിരെ പ്രതികരണവുമായി സംവിധായകന്‍ ലിജോ ജോസ് പെല്ലിശ്ശേരി. സംഭവത്തിനെതിരെ കടുത്ത പ്രതിഷേധമാണ് സിനിമാ രംഗത്തുനിന്ന് ഉയരുന്നത്. ഇതിനു പിന്നാലെയാണ് കടുത്ത ഭാഷയില്‍ വിമര്‍ശനവുമായി ലിജോ രംഗത്തെത്തിയിരിക്കുന്നത്.

അക്ഷരം തെറ്റാതെ ചെറ്റത്തരം എന്ന് വായിക്കാം . പ്രളയമുണ്ടായപ്പോള്‍ അവിടെയുണ്ടായ വെള്ളം മുഴുവന്‍ നിങ്ങള്‍ കുടിച്ചു വറ്റിക്കുകയായിരുന്നോ എന്നാണ് ലിജോ ജോസ് പെല്ലിശ്ശേരി ഫെയ്‌സ്ബുക്കില്‍ കുറിച്ചത്. സിനിമാ സെറ്റ് പൊളിച്ച അഖില ഹിന്ദു പരിഷത്തിന്റെ അഞ്ച് പ്രവര്‍ത്തകര്‍ക്കെതിരെ പെരുമ്പാവൂര്‍ പൊലീസ് കേസെടുത്തിട്ടുണ്ട്.

സിനിമയുടെ സെറ്റ് കാലടി മണപ്പുറത്തുനിന്ന് പൊളിച്ചുനീക്കിയതായി എഎച്ച്പി ജനറല്‍ സെക്രട്ടറി ഹരി പാലോടാണ് ഫെയ്സ്ബുക്ക് പോസ്റ്റിലൂടെ അറിയിച്ചത്. മതവികാരം വ്രണപ്പെടുത്തുന്നു എന്നാരോപിച്ചാണ് ക്രിസ്ത്യന്‍ പള്ളിയുടെ സെറ്റ് പൊളിച്ചതെന്ന് ഹരി പാലോട് വ്യക്തമാക്കിയിരുന്നു. സേവാപ്രവര്‍ത്തനത്തില്‍ പങ്കെടുത്ത എല്ലാ രാഷ്ട്രീയ ബജ്‌റംഗദള്‍ പ്രവര്‍ത്തകര്‍ക്കും, മാതൃകയായി പ്രവര്‍ത്തകര്‍ക്ക് ഒപ്പം നേതൃത്വം നല്‍കിയ രാഷ്ട്രീയ ബജ്‌റംഗദള്‍ എറണാകുളം വിഭാഗ് പ്രസിഡന്റ് മലയാറ്റൂര്‍ രതീഷിനും അഭിനന്ദനങ്ങള്‍ അറിയിച്ചായിരുന്നു ഹരി പാലോടിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ്.

shortlink

Related Articles

Post Your Comments


Back to top button