മലയാള സിനിമയിലെ ഒരു കാലഘട്ടത്തിന്റെ പ്രിയപ്പെട്ട നടിയായിരുന്നു ദിവ്യാ ഉണ്ണിയുടെ ഭര്‍ത്താവ് അരുണ്‍ കുമാര്‍ മണികണ്ഠന്റെ ജന്മദിനമാണിന്ന്. ഭര്‍ത്താവിന് ആശംസകളുമായി താരം. ഭര്‍ത്താവിനൊപ്പമുള്ള ഒരു ചിത്രവും വങ്കുവച്ചാണ് താരം ആശംസകള്‍ നേര്‍ന്നിരിക്കുന്നത്. .
എന്റെ നല്ലപാതിയ്ക്ക്, പങ്കാളിയ്ക്ക്, നല്ല സുഹൃത്തിന്, ജീവിതത്തിലെ പ്രണയത്തിന് ജന്മദിനാശംസകള്, എല്ലാ സ്വപ്നങ്ങളും സഫലമാവട്ടെ, എന്നാണ് ഫോട്ടോ പങ്കുവച്ച് ഭര്‍ത്താവിന് ജന്മദിനാശംസകള് അറിയിച്ച് താരം കുറിക്കുന്നത്.
https://www.instagram.com/p/CAlUOZPpD7e/?utm_source=ig_embed
വിനയന് സംവിധാനം ചെയ്ത കല്യാണസൗഗന്ധികം എന്ന ചിത്രത്തിലൂടെയാണ് താരം നായികയായി അരങ്ങേറ്റം കുറിച്ച ദിവ്യ 2018 ഫെബ്രുവരി നാലിന് ഹൂസ്റ്റണിലെ ഗുരുവായൂരപ്പന് ക്ഷേത്രത്തില്‍ വെച്ചായിരുന്നു മുംബൈ മലയാളിയായ അരുണിനെ വിവാഹം കഴിച്ചത്. ഇതോടെ സിനിമയില്‍ നിന്നും വിട്ടുനില്‍ക്കുകയായിരുന്നു താരം . കഴിഞ്ഞ ജനുവരിയില്‍ ഈ ദമ്പതികള്‍ക്ക് ഐശ്വര്യ എന്നൊരു മകള്‍ പിറന്നിരുന്നു. ദിവ്യയുടെ രണ്ടാം വിവാഹമാണിത്, ആദ്യ വിവാഹത്തില്‍ അര്ജുന്, മീനാക്ഷി എന്നിങ്ങനെ രണ്ടു മക്കളും ദിവ്യയ്ക്ക് ഉണ്ട്. ഇപ്പോള്‍ യുഎസിലെ ഹൂസ്റ്റണില്‍ ശ്രീപാദം സ്കൂള്‍ ഓഫ് ആര്‍ട്സ് എന്ന പേരില്‍ നൃത്തവിദ്യാലയം നടത്തി വരികയാണ് ദിവ്യാ ഉണ്ണി.
Post Your Comments