പ്രളയത്തെ തുടര്‍ന്നുണ്ടായ സംഭവങ്ങളെ കുറിച്ച് മനസു തുറന്ന് മല്ലിക സുകുമാരന്‍. മുന്നറിയിപ്പില്ലാതെ ഡാം തുറന്നതാണ് പ്രശ്നമെന്നും കനാലില്‍ മാലിന്യം കൂടി നില്‍ക്കുന്നതുമാണ് വെള്ളം കയറാന്‍ കാരണമെന്നും മല്ലിക പറഞ്ഞു. ഇനി ഇതിനൊരു പ്രതിവിധി ഉണ്ടായില്ലെങ്കില്‍ ഞാന്‍ രാഷ്ട്രീയത്തില്‍ ഇറങ്ങും, അവര്ക്കെ ഇവിടെ ജീവിക്കാനാകുയെന്നും ഇവര്‍ പ്രതികരിച്ചു.
വെള്ളം കയറിയതിനാല്‍ താന്‍ തന്നെ ഫയര്‍ ഫോയ്സില്‍ വിളിച്ച് പറഞ്ഞതാണ് കാറ് നില്‍ക്കുന്നിടത്ത് ഞങ്ങളെ കൊണ്ടു വിടണമെന്ന്. അങ്ങനെ ഫയര്‍ ഫോയ്സ് വന്നു കൊണ്ടു വിട്ടുവെന്നും താരം പറയുന്നു. ഡാം തുറന്നതിനെ കുറിച്ചും വെള്ളം കയറാനുണ്ടായ സാഹചര്യമറിഞ്ഞിട്ടും അതിനെ കുറിച്ച് നല്‍കാതെ തന്റെ ഫോട്ടോ മുന്‍ പേജുകളില്‍ നല്കിയ പത്രങ്ങളെയും മല്ലിക സുകുമാരന്‍ രൂക്ഷമായി വിമര്‍ശിച്ചു.
മൂന്നു വര്‍ഷമായി താന്‍ പറയുന്നതാണ് ആ കനാലിന്റെ കാര്യം, എഴുതി കൊടുത്തു, മാത്യൂ.ടി. തോമസാണ് അന്ന് എറിഗേഷന്‍ മന്ത്രി. ചെന്ന് കണ്ട് കത്തു കൊടുത്തിട്ട് കനാലിന്റെ അവസ്ഥയും മാലിന്യം നിറയുന്നതിനെകുറിച്ചും പറഞ്ഞു. ഇത് മാറ്റണം ഈ കനാല്‍ വൃത്തിയാക്കണം ഇല്ലെങ്കില്‍ മഴ വരുമ്പോള്‍ അത് ഓവര്‍ഫ്ലോ ചെയ്ത് റോഡിലും മുറ്റത്തുമൊക്കെ വെള്ളം കയറുമെന്ന് താന്‍ പറഞ്ഞിരുന്നു. അത് റോഡ് വരെ നിക്കത്തൊള്ളൂ അതിന്റെ കൂടെ ഡാമുകൂടെ തുറന്നപ്പോള്‍ പറ്റിയതാണ് കഴിഞ്ഞ പ്രാവശ്യത്തെ ആ വലിയ അപകടമെന്നും വെറും 80 ലക്ഷം രൂപയാണ് ചെലവ് എന്നിട്ട് അവര്‍ക്ക് ഫണ്ടില്ല എന്നതാണ് തന്നോട് പറഞ്ഞതെന്നും മല്ലിക പറയുന്നു.
മല്ലിക സുകുമാരന്റെ വാക്കുകളിലൂടെ ;
കഷ്ടക്കാലം വരുമ്പോളെങ്കിലും നിങ്ങള്‍ എന്റെ ഒരു പടം ഫ്രണ്ട് പേജില്‍ കൊടുക്കുമല്ലോ. ഒന്നെങ്കില്‍ ഞാന്‍ ചാവണം അല്ലെങ്കില്‍ എന്തെങ്കിലും വരണം നല്ല കാലം പരുമ്പോള്‍ ആരും ഓര്‍ത്തില്ലെങ്കിലും കഷ്ടക്കാലം വരുമ്പോള്‍ എല്ലാവരും ഫ്രണ്ട് പേജില്‍ എടുത്തങ്ങ് ഇടും. ഇതാണല്ലെ നിങ്ങളുടെ പത്ര ധര്‍മം. കഴിഞ്ഞ പ്രാവശ്യം അഞ്ച് ഡാമെങ്ങണ്ട് തുറന്നു. അത്രയും ദുരിതമെന്തായാലും ഉണ്ടായില്ല. അത്രയും ഡാമെന്തായാലും തുറന്നില്ല. ഞങ്ങള്‍ക്ക് ഒരു ജംഗ്ഷനുണ്ട് മൂന്ന് റോഡ് ചേരുന്നത്, അവിടെകൂടെ ആണുങ്ങള്‍ക്ക് ചിലപ്പോള്‍ നടന്നു പോകുന്നിടത്ത് അരയറ്റം വെള്ളമൊള്ളൂ പക്ഷെ, അതിനകത്ത് ദൈവമെ ഞാന്‍ തന്നെ കണ്ടു ഇന്നലെ ഒരു മഞ്ഞ ചേരയൊക്കെ പോകുന്നത്. എന്റെ ജന്മത്ത് ഞാനതിന്റെയകത്ത് ഇറങ്ങത്തില്ല. അപ്പോള്‍ അതു കാരണം ഞാന്‍ തന്നെ ഫയര്‍ ഫോയ്സില്‍ വിളിച്ച് പറഞ്ഞതാണ് കാറ് നില്‍ക്കുന്നിടത്ത് ഞങ്ങളെ കൊണ്ടു വിടണമെന്ന്. അങ്ങനെ ഫയര്‍ ഫോയ്സ് വന്നു കൊണ്ടു വിട്ടു. അതൊക്കെ നല്ല കാര്യം.
ഇവിടെ മാത്രമല്ല ഒരുപാട് സ്ഥലങ്ങള്‍ വെള്ളത്തില്‍ കിടക്കുകയാണ്. എന്റെ ചേച്ചിയൊക്കെ താമസിക്കുന്ന കരമനയാറിന്റെയൊക്കെ കരയില്‍ ചേച്ചിയുടെ വീട്ടില്‍ ഒരു നില മുഴുവന്‍ വെള്ളം കയറി. പിന്നെ ഗൗരീശവട്ടം ആ ഏരിയയിലും കോസ്മയുടെ ഏരിയയിലും പിന്നെ മുടവന്മുള്ളത്തും അതുപോലെ നമുക്ക് തന്നെ അറിയാവുന്ന പലയിടത്തും വലിയ ബുദ്ധിമുട്ടാണ്. ഇതൊക്കെ ഇടുന്നതിന് പകരം മറ്റേ വാര്‍ത്ത വേണമായിരുന്നു ഫ്രണ്ട് പേജില്‍ കൊടുക്കാന്‍. ഞങ്ങള്‍ക്കാര്‍ക്കും തന്നെ കഴിഞ്ഞ പത്ത് വര്‍ഷമായിട്ട് കോരി ചൊരിയുന്ന മഴയും കാറ്റും വന്നാലും അവിടെയെങ്ങും ഒരു പ്രശ്നവുമില്ല. മിണ്ടാതെ പറയാതെ ഡാം തുറക്കുമമ്പോഴാണ് ഈ പ്രശ്നങ്ങള്‍. ഇത് ഇനി ചാനലിലോ പേപ്പറിലോ ഇല്ലെങ്കില്‍ ഞാനിപ്പോള്‍ അതിനെതിരെ ശക്തമായിട്ട് പ്രതികരിക്കും. അതില്‍ യാതൊരു സംശയവും വേണ്ട. നേരിട്ട് കണ്ടെങ്കിലും ഞാന്‍ പറയും.
ഒരറിയിപ്പ് ഇന്നലെ ഇവര്‍ക്ക് ഞങ്ങള്‍ക്ക് തരാമായിരുന്നല്ലൊ മഴ കനക്കുകയാമെങ്കില് ചിലപ്പോള്‍ ഒരു പക്ഷെ ഈ ഡാമുകള്‍ തുറക്കേണ്ടി വരും. അപ്പോള്‍ അതു ബാധിക്കുന്നവര്‍ എന്നു കരുതി കഴിഞ്ഞാല്‍ എന്നാല്‍ എന്തോ ദൈവാദീനത്തിന് രണ്ടു ദിവസമായിട്ട് മഴ വരും മഴ വരും എന്ന് എന്നു വരുന്നതിനാല്‍ കഴിഞ്ഞ വര്‍ഷത്തേത് ഓര്മയുള്ളതിനാല് ഞാന്‍ എല്ലാം എന്റെ അപ്സ്റ്റയറില്‍ കൊണ്ടു വച്ചു. വണ്ടി കൊണ്ടു പോയി സിദ്ദു പണിക്കരുടെ വീട്ടില്‍ കൊണ്ടിട്ട് ഞാനൊന്ന് പ്രിപ്പേര്‍ഡ് ആയതു കൊണ്ട് എനിക്കവുടെന്ന് ഇറങ്ങി വണ്ടിയില്‍ കയറി ചേട്ടന്റെ വീട്ടില്‍ വരേണ്ട ജോലി മാത്രമെ ഉണ്ടായിരുന്നൊള്ളൂ എന്നതാണ് സത്യം. പക്ഷെ അതു പോലെയാണൊ എല്ലാര്ക്കും.
ഉറങ്ങി കിടക്കുമ്പോഴാണ് പലയിടത്തും വെള്ളം കയറുന്നത്. എന്തു കഥയാണിതൊക്കെ. അതിന്റെ ഇടയിലൂടെ പലയിടത്തും കൊറോണ കൂടി വരുന്നു കരുതി ഇരിക്കുക എന്ന്. 60 വയസുകാര്‍ പുറത്തിറങ്ങരുത് പത്ത് വയസിനു താഴെ ഉള്ള കുഞ്ഞുങ്ങളും ഇറങ്ങരുത്. എന്നിട്ട് ഈ ഡാമും തുറന്നു വിടുക. എന്താ ഇവരുടെ ഉദ്ദേശം. എനിക്കറിഞ്ഞൂടീത്തതു കൊണ്ട് ചോദിക്കുകയാ. ചിലപ്പോള്‍ അരുവിക്കര ഡാമിന്റെ അടുത്ത് ആരെങ്കിലും ഉണ്ടാകും സാറെ ഇതാ ഡാം നിറയുന്നത് എന്നു പറയാനും എന്നാല്‍ ഡാം തുറന്നേക്ക് എന്നു പറയാനും. ഇതൊക്കെ ആരു നോക്കുന്നു. വല്ലാത്തൊരു കഷ്ടമാണ്. ദൈവത്തെയോര്‍ത്ത് പറയാതെ ഡാം തുറന്നിക്കുന്നതിനെ കുറിച്ച് നിങ്ങളാരും പ്രതികരിച്ചില്ലെങ്കിലും ഞാന്‍ രാഷ്ട്രീയത്തിലിറങ്ങും. അത് ഭീക്ഷണിയൊന്നുമല്ല ഇവിടെ രാഷ്ട്രീയക്കാര്‍ക്കെ ജീവിക്കാനൊക്കു, വേറെ ആര്‍ക്കും പറ്റത്തില്ല. അവര്‍ക്ക് എന്തും ചെയ്യാം അവര്‍ക്ക് എന്തും കാണിക്കാം.
മൂന്നു വര്‍ഷമായി ഞാന്‍ പറയുന്നതാണ് ആ കനാലിന്റെ കാര്യം, എഴുതി കൊടുത്തു, മാത്യൂ.ടി. തോമസാണ് അന്ന് എറിഗേഷന്‍ മന്ത്രി. ചെന്ന് കണ്ട് കത്തു കൊടുത്തിട്ട് ഞാന്‍ പറഞ്ഞു. സാറ് പിടിപി നഗറിലെ മൊത്തം വാഴ വെട്ടിയും ചേമ്പു വെട്ടിയതും സകല ചവറും എല്ലാം ആ കനലില്‍ വന്ന് വീഴുന്നുണ്ട്, ഇത് മാറ്റണം ഈകനാല് വൃത്തിയാക്കണം ഇല്ലെങ്കില്‍ മഴ വരുമ്പോള്‍ അത് ഓവര്‍ഫ്ലോ ചെയ്ത് ഞങ്ങളുടെയൊക്കെ റോഡിലും മുറ്റത്തുമൊക്കെ വെള്ളം കയറുമെന്ന് ഞാന്‍ തന്നെ പറഞ്ഞിരുന്നു. അത് റോഡ് വരെ നിക്കത്തൊള്ളൂ അതിന്റെ കൂടെ ഡാമുകൂടെ തുറന്നപ്പോള്‍ പറ്റിയതാണ് കഴിഞ്ഞ പ്രാവശ്യത്തെ ആ വലിയ അപകടം. എന്നിട്ട് വെറും 80 ലക്ഷം രൂപയാണ് ചെലവ് എന്നിട്ട് അവര്‍ക്ക് ഫണ്ടില്ല എന്നതാണ് എന്നോട് പറഞ്ഞ ഉത്തരം.
ഇവിടെ ഫണ്ടില്ലാത്തതു കൊണ്ടാണോ ഓരോരുത്തരുടെ വീട് 75 ലക്ഷം രൂപയുടെ വീടെടുത്ത് 5 ലക്ഷം വാടകക്കു കൊടുക്കുന്നത്. ഏതു പാര്‍ട്ടി ഭരിച്ചാലും ഇതു തന്നെയായിരിക്കും അവസ്ഥ. ഇനിയും മിണ്ടാതിരുന്നിട്ട് കാര്യമില്ല. എത്ര ശത്രുക്കള്‍ ഉണ്ടായലും ഇനി കാര്യങ്ങള്‍ തുറന്നു പറയുക. അല്ലാതെ ജീവിക്കുന്നവര്‍ക്ക് ഇവിടെ രക്ഷയില്ല. ഇന്ന് വീട്ടില്‍ നിന്നൊക്കെ വെള്ളം ഇറങ്ങി. എന്നാല്‍ ഇതിപ്പോളും കഴിഞ്ഞിട്ടില്ല. ഇതൊക്കെ ഇവിടെ തന്നെ നടക്കൂ. ഓരോ വര്‍ഷം കഴിയുമ്പോളും ലക്ഷങ്ങള്‍ മുടക്കി വീണ്ടും പെയ്ന്റടിക്കുക വീടു പുനര്‍നിര്‍മിക്കുക. ഒരു രക്ഷയുമില്ലാത്ത രീതിയിലാണ് ഇവിടുത്തെ ഭരണം പോകുന്നത്.
ഇവര്‍ക്ക് ഇപ്പോളത്തെ ആവശ്യം അടുത്ത ഇലക്ഷന് തത്ക്കാലം കൊറോണയുടെ പേരും പറഞ്ഞ് കുറേ കൊണ്ടു പോകുക. ഇതൊക്കെ പറയുന്നതിന് എനിക്ക് ഒരു പേടിയും ഇല്ല. ഇതൊക്കെ ഞാന്‍ പറയാനിരിക്കുന്ന കാര്യങ്ങളാണ്. ഒന്നും ഞാന്‍ സര്‍ക്കാറില്‍ നിന്നു വാങ്ങി ജീവിക്കുന്ന വ്യക്തിയല്ല. ഒരു പെന്‍ഷന്‍പോലും എനിക്കില്ല. ക്ഷേമ നിധിയും ഒന്നും ഞാന്‍ വാങ്ങിക്കാറുമില്ല. അതു കൊണ്ട് പറയാനുള്ള കാര്യങ്ങള്‍ പറയുക. മറ്റുള്ള രാജ്യങ്ങളിലൊക്കെ ഡാം എങ്ങനെ തുറന്നുക്കുന്നു, എന്തുണ്ടാകുന്നു എന്നൊക്കെ ആലോചിച്ചാല്‍ മതി എല്ലാവരും.
Post Your Comments