തന്റെ കരിയറിലെ വലിയ ഒരു പരാജയ സിനിമയായിരുന്നു മമ്മൂട്ടി നായകനായ ദിനരാത്രങ്ങള്‍ എന്ന് തിരക്കഥാകൃത്ത് ഡെന്നിസ് ജോസഫ്. മലയാളത്തില്‍ ഏറെ പ്രതീക്ഷയോടെ ചെയ്ത സിനിമയായിരുന്നു അതെന്നും പക്ഷെ സിനിമ വലിയ പരാജയമായി മാറിയെന്നും ഡെന്നിസ് ജോസഫ് വ്യക്തമാക്കുന്നു. ആ സിനിമ തെലുങ്കില്‍ റീമേക്ക് ചെയ്യണമെന്ന ആവശ്യം വന്നപ്പോള്‍ തന്നെയാണ് സംവിധായകനായി നിര്‍ദ്ദേശിച്ചതെന്നും പക്ഷെ മലയാളത്തില്‍ പരാജയപ്പെട്ട ഒരു സിനിമ തെലുങ്കില്‍ സംവിധാനം ചെയ്യാന്‍ താന്‍ ആഗ്രഹിചില്ലെന്നും, ജോഷി എന്ന സംവിധായകന് സാധിക്കാതെ പോയത് അന്ന് വെറും ഒരു സിനിമ മാത്രം ചെയ്തു പരിചയമുള്ള തനിക്ക് എങ്ങനെ കഴിയുമെന്ന ഭയത്തോടെയാണ് ദിനരാത്രങ്ങളുടെ തെലുങ്ക് പ്രോജക്റ്റ് ചെയ്യാമെന്ന് താന്‍ ഏറ്റതെന്നും ഡെന്നിസ് ജോസഫ് ഒരു അഭിമുഖത്തില്‍ വെളിപ്പെടുത്തുന്നു.
ദിനരാത്രങ്ങള്‍ എന്ന സിനിമയുടെ പരാജയം അവിശ്വസനീയമായിരുന്നു. പക്ഷെ അത് പരാജയപ്പെട്ടെങ്കിലും തെലുങ്കില്‍ ആ സിനിമ ചെയ്യാന്‍ ഓഫര്‍ വന്നു, ഞാന്‍ സംവിധാനം ചെയ്യണമെന്ന് അന്നത്തെ പ്രമുഖ നിര്‍മ്മതാവ് കൃഷ്ണ റെഡ്ഡി പറഞ്ഞതോടെ അത് എനിക്ക് അത്ര ആത്മവിശ്വാസം നല്‍കിയിരുന്നില്ല. ഇവിടെ ജോഷിക്ക് കഴിയാതെ പോയത് അന്ന് ഒരു സിനിമ മാത്രം സംവിധാനം ചെയ്തു നില്‍ക്കുന്ന എനിക്ക് എങ്ങനെ കഴിയുമെന്ന ടെന്‍ഷനായിരുന്നു. ഞാന്‍ പരമാവധി അതില്‍ നിന്ന് ഒഴിയാന്‍ നോക്കി. എനിക്ക് എങ്ങനെ എങ്കിലും ഒരു ഉടക്ക് ഇടണമായിരുന്നു,അങ്ങനെ ഒരു പുതുമുഖ നടിയുടെ ഫോട്ടോ കൊണ്ട് കാണിച്ചിട്ട് ഈ സിനിമയ്ക്ക് ഇവര്‍ യോജിക്കുമോ എന്ന് ചോദിച്ചു പക്ഷെ ഞാനത് തള്ളിപ്പറഞ്ഞു . അന്ന് എന്നെ കാണിച്ച ആ നായിക പിന്നീട് തെന്നിന്ത്യയിലെ സൂപ്പര്‍ താരമായ ഗൗതമിയായിരുന്നു. പക്ഷെ പിന്നീട് എന്ത് കൊണ്ടോ അങ്ങനെയൊരു സിനിമ നടന്നില്ല. ഡെന്നിസ് ജോസഫ് പറയുന്നു.
Post Your Comments