മുഖ്യമന്ത്രി പിണറായി വിജയന് ജന്മദിനാശംസകള്‍ നേര്‍ന്ന് നടന്‍ ഷെയ്ന്‍ നിഗം. എഴുപതിയഞ്ചാം ജന്മദിനം ആഘോഷിക്കുന്ന മുഖ്യമന്ത്രിയുടെ കരുതലിനേയും സ്‌നേഹത്തേയും ചൂണ്ടികാണിച്ചാണ് താരം ഫെയ്‌സ്ബുക്കിലൂടെ ജന്മദിനാശംസകള്‍ നേര്‍ന്നത്. നാടിനെ ഒരു കുടുംബത്തെ പോലെ ചേര്‍ത്തു നിര്‍ത്തുന്ന കരുതലുള്ള കരുത്തനായ പ്രിയ സഖാവ് എന്നാണ് താരം പിണറായി വിജയനെ വിശേഷിപ്പിച്ചത്.
നേരത്തെ നിരവധി താരങ്ങള്‍ മുഖ്യമന്ത്രിക്ക് ജന്മദിനാശംസകള്‍ നേര്‍ന്ന് രംഗത്തെത്തിയിരുന്നു. മലയാള സിനിമയിലെ നടന വിസ്മയം മോഹന്‍ലാലും ഉലകനായകന്‍ കമല്‍ഹാസനും പ്രധാനമന്ത്രി നരേന്ദ്ര മോദിയുമടക്കം നിരവധി പേരാണ് ജന്മദിനാശംസകള്‍ നേര്‍ന്ന് രംഗത്ത് വന്നത്. ഇതിനു പിന്നാലെയാണ് യുവതാരം ഷെയ്‌ന് നിഗവും എത്തിയിരിക്കുന്നത്.
ഷെയ്ന്‍ നിഗത്തിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം ;
ഏതൊരു ഘട്ടത്തിലും തന്റെ നാടിനെ ഒരു കുടുംബത്തെ പോലെ ചേര്‍ത്തു നിര്‍ത്തുന്ന കരുതലുള്ള കരുത്തനായ പ്രിയ സഖാവ്, ബഹുമാന്യനായ നമ്മുടെ മുഖ്യമന്ത്രി പിണറായി വിജയന് ഹൃദയം നിറഞ്ഞ ജന്മദിന ആശംസകള്‍
https://www.facebook.com/ShaneNigamOfficial/posts/535870200443843
Post Your Comments