ലോക്ക്ഡൗണ്‍ കാലത്ത് ഇന്ത്യയിലടക്കം ഏറെ ജനശ്രദ്ധ പിടിച്ചുപറ്റിയ സ്പാനിഷ് സൂപ്പര്‍ ഹിറ്റ് ടിവി സീരീസായിരുന്നു മണി ഹീസ്റ്റ്. നെറ്റ്ഫ്ലിക്സില്‍ ഏറ്റവും കൂടുതല്‍ സ്ട്രീം ചെയ്ത ഇംഗ്ലീഷ് ഇതര ഷോ കൂടിയാണ് ഇത്. ലോക്ക്ഡൗണില്‍ വന്‍ തരംഗമായിരുന്നു മണീ ഹീസ്റ്റ്. സീരീസിലെ ഓരോ കഥാപാത്രങ്ങളും പ്രേക്ഷകരുടെ മനസിലേക്ക് ചേക്കേറിയത് വളരെ പെട്ടെന്നായിരുന്നു. ഇതില്‍ ആരാധകരുടെ കണ്ണുടക്കിയ കഥാപാത്രങ്ങളില്‍ ഒന്നാണ് സ്പാനിഷ് അഭിനേത്രി ആല്‍ബ ഫ്ലോറസ വിസ്മയമാക്കിയ നയ്റോബി. ഇപ്പോള്‍ താരത്തിന്റെ ഒരു വീഡിയോയാണ് സോഷ്യല്‍ മീഡിയയില്‍ വലിയ തോതില്‍ പ്രചരിക്കുന്നത്.
2013ല്‍ കരിയറിന്റെ തുടക്കകാലത്ത് ആല്‍ബ ഫ്ലോറസ് അഭിനയിച്ച വിസെന്റെ ഫെറര്‍ എന്ന ചിത്രത്തിലെ വീഡിയോയാണ് വൈറലായിരിക്കുന്നത്. ആല്‍ബ ഫ്ലോറസിന്റെ ഒഴുക്കോടെയുള്ള തെലുങ്ക് സംസാരം തന്നെയാണ് ഈ വീഡിയോ ഇത്രയും വൈറലാകാനും കാരണം. സ്പാനിഷ് സിനിമയിലെ രംഗം ടിക്ടോകിലാണ് ആദ്യമായി പ്രത്യക്ഷപ്പെട്ടത്.
കുറഞ്ഞ സമയം കൊണ്ട് നിരവധി കാഴ്ചക്കാരെയാണ് വീഡിയോക്ക് ലഭിച്ചത്. യൂട്യൂബില്‍ വീഡിയോ റീപോസ്റ്റ് ചെയ്തതോടെ വീണ്ടും വൈറലായി. സാരിയുടുത്ത് ആന്ധ്രക്കാരിയായ ഷമീറയായാണ് 33 കാരിയായ ഫ്ലോറസ് ചിത്രത്തില്‍ വേഷമിട്ടത്. ഇന്ത്യന്‍ ലുക്കിലുള്ള ഫ്ലോറസിന്റെ ചിത്രങ്ങളും ആരാധകര്‍ ഏറ്റെടുത്തു.
Post Your Comments