കോവിഡ് വ്യാപനം രാജ്യം മുഴുവന്‍ ലോക്ക്ഡൗണിലായതോടെ തിയേറ്ററുകള്‍ അടഞ്ഞു കിടക്കുകയാണ്. അതുകൊണ്ട് തന്നെ പുതിയ സിനിമകള്‍ ഓണ്‍ലൈന്‍ റിലീസിംഗിനു ഒരുങ്ങുകയാണ്. ഇതോടെ ഇതിനെതിരെ ശക്തമായ എതിര്‍പ്പ് തിയേറ്റര്‍ ഉടമകള്‍ ഉയര്‍ത്തുമ്പോളും ഫെഫ്ക, പ്രൊഡ്യൂസേഴ്സ് അസോസിയേഷന്‍, ഫെഫ്ക, ഡിസ്ട്രിബ്യൂട്ടര്‍മാര്‍ എല്ലാവരും ഓണ്‍ലൈന്‍ റിലീസിംഗിനെ അനുകൂലിക്കുകയാണ്. എന്നാലിപ്പോള്‍ ഇതാ ഓണ്‍ലൈന്‍ റിലീസ് വിഷയത്തെ ചൊല്ലി തര്‍ക്കം രൂക്ഷമായതോടെ വിഷയത്തില്‍ തുറന്നടിച്ച് മോഹന്‍ലാല്‍ രംഗത്തെത്തിയിരിക്കുകയാണ്.
ഓണ്‍ലൈന്‍ റിലീസിന് സിനിമ നല്‍കുന്നത് ശരിയല്ലെന്നും അത് മര്യാദയില്ലാത്ത നടപടിയാണെന്നും ഓണ്‍ലൈനിനായി മാത്രമായി സിനിമകള്‍ വരട്ടെയെന്നും മോഹന്‍ലാല്‍ പറഞ്ഞു. ജയസൂര്യയുടെ സൂഫിയും സുജാതയും, അടക്കം വിവിധ ഭാഷകളിലായി 6 സിനിമകളാണ് ഓണ്‍ലൈന്‍ റിലീസിനൊരുങ്ങുന്നത്. ഇത് വിവാദമായതോടെയാണ് മോഹന്‍ലാല്‍ ഓണ്‍ലൈന്‍ റിലീസിനെതിരെ രംഗത്ത് വന്നിരിക്കുന്നത്.
എല്ലാവരും മോഹന്‍ലാലിന് ഷഷ്ടിപൂര്‍ത്തിയ്ക്ക് ആശംസകള്‍ നേരുമ്പോള്‍ ലാല്‍ തങ്ങള്‍ക്ക് ഏറ്റവും വലിയ സഹായമാണ് ചെയ്യുന്നതെന്ന് ഫിലിം എക്സിബിറ്റേഴ്സ് ഫെഡറേഷന്‍ പ്രസിഡന്റ് ലിബര്‍ട്ടി ബഷീര്‍ പറഞ്ഞു. ഓണ്‍ലൈന്‍ റിലീസ് വിഷയത്തില്‍ ഫെഫ്കയും പ്രൊഡ്യൂസേഴ്സ് അസോസിയേഷനും ഡിസ്ട്രിബ്യൂട്ടേഴ്സുമെല്ലാം തങ്ങള്‍ക്ക് എതിരായി നില്‍ക്കുമ്പോള്‍ ഇതിനെതിരെ സിനിമാ രംഗത്ത് നിന്ന് ശക്തമായി പറഞ്ഞത് മോഹന്‍ലാല്‍ മാത്രമാണെന്നും ഇതിനു ഞങ്ങള്‍ ലാലിനോട് കടപ്പെട്ടിരിക്കുന്നുവെന്നും അമ്മ പ്രസിഡന്റിന്റെ ഷഷ്ടിപൂര്‍ത്തി സമ്മാനമായി കേരളത്തിലെ എല്ലാ തിയേറ്റര്‍ ഉടമകളും ഇത് സ്വീകരിക്കുകയാണ് വേണ്ടതെന്നും ലിബര്‍ട്ടി ബഷീര്‍ പറഞ്ഞു.
ലോക്ക് ഡൌണ്‍ കാരണം തിയേറ്ററുകള്‍ അടഞ്ഞു കിടക്കുന്നതിനാലാണ് നിര്‍മ്മാതാക്കള്‍ ഓണ്‍ലൈന്‍ റിലീസിന് മുതിര്‍ന്നത്. ഫ്രൈഡേ ഫിലിംസിന്റെ ബാനറില്‍ വിജയ് ബാബു നിര്‍മിച്ച് ജയസൂര്യ നായകനായ സൂഫിയും സുജാതയുമാണ് മലയാളത്തില്‍ നിന്നും ഡിജിറ്റല്‍ റിലീസിനൊരുങ്ങുന്നത്.
Post Your Comments