അഭിനയ വിദ്യാര്‍ഥികള്‍ക്ക് മോഹന്‍ലാല്‍ എന്ന നടന്‍ എല്ലാ കാലത്തും വലിയ ഒരു അധ്യായമാകുമ്പോള്‍ അദ്ദേഹത്തില്‍ നിന്ന് മാതൃകയാക്കേണ്ട മറ്റൊരു അനുഭവത്തെക്കുറിച്ച് തിരക്കഥകൃത്ത് എസ് സുരേഷ് ബാബു തുറന്നു പറയുന്നു. മോഹന്‍ലാല്‍ ചിത്രമായ ശിക്കാര്‍ എന്ന സിനിമയുടെ തിരക്കഥാകൃത്താണ് എസ് സുരേഷ് ബാബു. സെറ്റില്‍ പരദൂഷണം ആരെങ്കിലും പറയുന്നത് കേട്ടാല്‍ ഇരിക്കുന്നിടത്ത് നിന്ന് ഒരു പാട്ടും പാടി മോഹന്‍ലാല്‍ എഴുന്നേറ്റു പോകുന്നത് പലപ്പോഴും തന്റെ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്ന് എസ് സുരേഷ് ബാബു പറയുന്നു.
“ലാലേട്ടനെ കുറിച്ച് പറയുകയാണെങ്കില്‍ എന്റെ ഒരു അനുഭവത്തില്‍ നിന്ന് തോന്നിയിട്ടുള്ളത് നമ്മള്‍ ഒരു ഗ്രൂപ്പായി സംസാരിച്ചിരിക്കുകയാണെങ്കില്‍ ഏതെങ്കിലും ഒരാളെ കുറിച്ച് ഒരു പരദൂഷണം അല്ലെങ്കില്‍ ഒരു നെഗറ്റീവ് ഒന്ന് പറയുന്നത് കേട്ടാല്‍ ആ നിമിഷം ഒരു പാട്ടും പാടി ലാലേട്ടന്‍ അവിടെ നിന്ന് എഴുന്നേറ്റ് പോകും. സിനിമയില്‍ എന്നല്ല മറ്റേ എവിടെ ആയാലും വേറെ ഒരാളെ കുറിച്ച് ദോഷം പറയുന്നത് എന്‍ജോയ് ചെയ്യാനാണ് കൂടുതല്‍ ആളുകള്‍ക്കും താല്പര്യം. ഞാന്‍ പലപ്പോഴും ശ്രദ്ധിച്ചിട്ടുണ്ട് അങ്ങനെ വരുന്ന ഒരു ഘട്ടത്തില്‍ ലാലേട്ടന്‍ അവിടെ നിന്ന് മുങ്ങുന്നത് നമ്മള്‍ അറിയുകേയില്ല. ആ ഒരു മാതൃകയാണ് അദ്ദേഹത്തില്‍ നിന്നും നമുക്ക് പഠിക്കാനുള്ളത്”.
Post Your Comments