ബോളിവുഡ് നടന്‍ നവാസുദ്ദീന്‍ സിദ്ധീഖിക്ക് എതിരെ വീണ്ടും വിമര്‍ശനം ഉന്നയിച്ച് ഭാര്യ ആലിയ എന്ന അഞ്ജലി. കഴിഞ്ഞ ദിവസമാണ് നടനു വിവാഹമോചന നോട്ടീസ് അയച്ചത് വലിയ വാര്‍ത്തയായിരുന്നു, ഇപ്പോഴിതാ മറ്റ് നടന്മാര്‍ക്ക് മുന്‍പില്‍ വെച്ച് തന്നെ അപമാനിച്ചെന്നും കുട്ടികളെ കാണാന്‍ തയാറാവുന്നില്ലെന്നും ആലിയ വെളിപ്പെടുത്തുന്നു. നാല് വര്‍ഷത്തില്‍ അധികമായ പിരിഞ്ഞുകഴിയുകയാണ് ഇരുവരും.
”ഞാന്‍ മക്കളോട് ഒന്നും പറഞ്ഞിട്ടില്ല. അച്ഛന്‍ എവിടെയാണെന്നും ഷൂട്ടിങ് എവിടെയാണെന്നുമെല്ലാം മക്കള്‍ ചോദിക്കാറുണ്ട്. ന്യൂയോര്‍ക്കിലും യുഎസിലുമൊക്കെയാണ് അച്ഛന്‍ ഷൂട്ടിങ് തിരക്കിലാണ് എന്നാണ് ഞാന്‍ കുട്ടികളോട് പറയുന്നത്. പക്ഷേ എത്ര വര്‍ഷം എനിക്കിത് പറയാനാകും. മുംബൈയിലെ ഓഫിസില്‍ വരുമ്ബോള്‍ മക്കളെ വന്നു കാണാന്‍ ഞാന്‍ പറയാറുണ്ട്. എന്നാല്‍ തിരക്കാണെന്നാണ് പറയുക. പപ്പ ഷൂട്ടിങ് തിരക്കിലാണെന്ന് പറയാന്‍ നിര്‍ബന്ധിതയാവുകയാണ് ഞാന്‍”- ആലിയ ഒരു മാധ്യമത്തിനു നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു. ഇരുവര്‍ക്കും രണ്ട് കുട്ടികളാണ്.
ബോളിവുഡ് താരങ്ങള്‍ക്ക് മുന്‍പില്‍ തന്നെ ആക്ഷേപിച്ചതായും ആലിയ പറയുന്നു. മനോജ് വാജ്‌പെയ് ഉള്‍പ്പടെയുള്ള സെലിബ്രിറ്റികള്‍ വീട്ടില്‍ എത്തിയ സമയത്തുപോലും ഞാന്‍ അപമാനിക്കപ്പെട്ടു. നവാസിനായി ഭക്ഷണം പാകം ചെയ്യുകയായിരുന്നു ഞാന്‍. അതിനിടെ ചര്‍ച്ചയില്‍ പങ്കാളിയാവാനും ശ്രമിച്ചു. എന്നാല്‍ എനിക്ക് സംസാരിക്കാന്‍ അറിയില്ലെന്നും ആളുകളുടെ മുന്നില്‍ മിണ്ടാതിരിക്കണം എന്നുമാണ് പറഞ്ഞത്. പൊതുസ്ഥലങ്ങളില്‍ തന്നെ ഒഴിവാക്കാന്‍ ശ്രമിക്കുമെന്നും ഭാര്യയ്ക്ക് കിട്ടേണ്ട ബഹുമാനം നവാസ് തനിക്ക് തന്നിട്ടില്ലെന്നും അഞ്ജലി കൂട്ടിചേര്‍ത്തു.
Post Your Comments