GeneralLatest NewsMollywood

മൂന്നുപേരുടെയും ജന്മദിനം മെയ് 23 !! സൂപ്പര്‍താരങ്ങളെക്കുറിച്ച് നടന്‍ പ്രേം പ്രകാശ്.

പത്മരാജനൊപ്പം അശോകന്റെയും റഹ്മാന്റെയും ചിത്രം പങ്കുവെച്ച്‌ കൊണ്ടായിരുന്നു പ്രേംപ്രകാശിന്റെ കുറിപ്പ്.

മലയാളത്തിന്റെ ഗന്ധര്‍വ സംവിധായകന്‍ പി പത്മരാജന്റെ 75ാം പിറന്നാളാണ് ഇന്ന്. എഴുത്തുകാരനായും സംവിധായകനായും ഇന്‍ നും മലയാളികളുടെ മനസ്സില്‍ ജീവിക്കുന്ന പത്മരാജന്‍ 1991ലാണ് അകാലത്തില്‍ വിട പറഞ്ഞത്. പത്മരാജന്റെ പിറന്നാള്‍ ദിനത്തില്‍ അദ്ദേഹവുമായുള്ള ഓര്‍മകള്‍ പങ്കുവെച്ച്‌ രംഗത്ത് വന്നിരിക്കുകയാണ് നിര്‍മാതാവും നടനുമായ പ്രേം പ്രകാശ്. സമൂഹ മ ആധ്യമത്തില്‍ പങ്കുവച്ച കുറിപ്പില്‍ അദ്ദേഹം നടന്മാരായ അശോകനും റഹ്മാനും ആശംസകള്‍ നേരുന്നുണ്ട്.

പത്മരാജനൊപ്പം അശോകന്റെയും റഹ്മാന്റെയും ചിത്രം പങ്കുവെച്ച്‌ കൊണ്ടായിരുന്നു പ്രേംപ്രകാശിന്റെ കുറിപ്പ്.

”ഈ മൂന്നുപേരും എനിക്ക് സ്പെഷ്യലാണ്. പത്മരാജന്‍ സംവിധാനം ചെയ്ത ആദ്യ ചിത്രമായ പെരുവഴിയമ്ബലം നിര്‍മിക്കാനുള്ള ഭാഗ്യം എനിക്കുണ്ടായി. എനിക്ക് പ്രത്യേക അടുപ്പുമുള്ള നല്ല സുഹൃത്തായിരുന്നു അദ്ദേഹം. അദ്ദേഹം ഇപ്പോള്‍ നമ്മോടൊപ്പമില്ലെങ്കിലും അദ്ദേഹത്തെ ഓര്‍ക്കാത്ത ഒരു ദിവസംപോലും കടന്നുപോകുന്നില്ല. നടന്‍ അശോകന്‍ പെരുവഴിയമ്ബലത്തിലൂടെയാണ് സിനിമയിലെത്തിയത്. റഹ്മാനെ പത്മരാജന്‍ സംവിധാനം ചെയ്ത കൂടെവിടെയിലൂടെ സിനിമാ രംഗത്ത് അവതരിപ്പിക്കാനുള്ള ഭാഗ്യവും എനിക്കുണ്ടായി.

ഇനിയാണ് സര്‍പ്രൈസ്. ഈ മൂന്നുപേരുടെയും ജന്മദിനം മെയ് 23നാണ്. എന്തൊരു മഹത്തായ യാദൃശ്ചികത. ഇവരുടെ സിനിമാ യാത്രയില്‍ ചെറിയൊരു പങ്കുവഹിക്കാന്‍ കഴിഞ്ഞതില്‍ ഞാന്‍ അഭിമാനിക്കുന്നു. എന്നെ സംബന്ധിച്ചിടത്തോളം അവര്‍ ഇപ്പോഴും എന്റെ കുടുംബത്തിന്റെ ഭാഗമാണ്. ഈ ദിവസം ഞാന്‍ എന്റെ പ്രിയപ്പെട്ട പപ്പനെ ഓര്‍ക്കുന്നു. എന്റെ രാമച്ചനും (അശോകന്‍) എന്റെ രസ്ഹീനും (റഹ്മാന്‍) പിറന്നാളാശംസകള്‍ നേരുന്നു. മുന്നോട്ടുള്ള യാത്രക്കായി ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ. എന്റെ പ്രാര്‍ത്ഥനകള്‍ എല്ലായ്പ്പോഴും നിങ്ങളുടെ ഒപ്പമുണ്ടാകും.” പ്രേം പ്രകാശ് പങ്കുവച്ചു

shortlink

Related Articles

Post Your Comments


Back to top button