അപ്രതീക്ഷിതമായി വീണ്ടും ഡാം തുറന്നതോടെ കരമനയാർ കരകവിഞ്ഞു. ഇതിനെ തുടർന്ന് നടൻ പൃഥ്വിരാജിന്റെ അമ്മയും നടിയുമായ മല്ലിക സുകുമാരന്റെ വീട്ടിൽ രണ്ടാം തവണയും വെള്ളം കയറി. ഫയർഫോഴ്സിന്റെ ഡിങ്കിയിലാണ് വീടുകളിൽ കുടുങ്ങിയ മല്ലികയുൾപ്പെടെയുള്ളവരെ രക്ഷപ്പെടുത്തിയത്.
കുണ്ടമണ്‍ കടവിലെ വീട്ടിലാണ് വെളളം കയറിയത്. ഇതിനെ തുടര്‍ന്ന് മല്ലിക സുകുമാരനെ അഗ്നിരക്ഷാ സേന എത്തി ബോട്ടില്‍ രക്ഷിച്ചു. കവടിയാർ ജവാഹർ നഗറിലെ സഹോദരന്റെ വീട്ടിലേക്ക് മല്ലികയെ മാറ്റുകയും ചെയ്തു.
ശക്തമായ മഴയ്ക്കു പിന്നാലെ അരുവിക്കര ഡാമിലെ ഷട്ടറുകൾ മുന്നറിയിപ്പില്ലാതെ ഉയർത്തിയതോടെയാണ് വെള്ളം ഉയർന്നത്. കുണ്ടമണ്‍കടവ് ഏലാ റോജിലെ 13 വീടുകളില്‍ വെളളം കയറി.
കഴിഞ്ഞ കാലവർഷത്തിലും മല്ലികയുടെ വെള്ളം കയറിയിരുന്നു. അന്ന് നാട്ടുകാര്‍ വാര്‍പ്പിലിരുത്തിയാണ് മല്ലിക സുകുമാരനെ സുരക്ഷിത കേന്ദ്രത്തില്‍ എത്തിച്ചത്. ഇതിന്റെ ഫോട്ടോ ഏറെ വൈറലാകുകയും ചെയ്തിരുന്നു.
Post Your Comments