മലയാള സിനിമയില്‍ നായകനല്ലാതെ തന്നെ ഏറ്റവും താരമൂല്യം സൃഷ്ടിച്ചെടുത്ത നടനാണ് സൈജു കുറുപ്പ്. താന്‍ നായകനായി അഭിനയിച്ച ഒരു സിനിമയുടെ പരാജയ ചരിത്രം ഒരു പ്രമുഖ മാഗസിന് നല്കിയ അഭിമുഖത്തില്‍ സൈജു കുറുപ്പ് വെളിപ്പെടുത്തുകയാണ്. 2007-ല്‍ പുറത്തിറങ്ങിയ ‘സ്കെച്ച്’ എന്ന ചിത്രം പതിമൂന്ന് വര്ഷങ്ങള്ക്കിപ്പുമാണ് ഇറങ്ങിയതെങ്കില്‍ ആ സിനിമയുടെ വിധി മറ്റൊന്ന് ആകുമായിരുന്നുവെന്നാണ് സൈജു കുറുപ്പിന്റെ തുറന്നു പറച്ചില്. സ്കെച്ച് എന്ന ചിത്രം തനിക്ക് മികച്ച എക്സ്പീരിയന്‍സ് ആയിരുന്നുവെന്നും ആ സിനിമയില്‍ അഭിനയിച്ചതില്‍ തെല്ലും വിഷമം ഇല്ലെന്നും സൈജു കുറുപ്പ് വ്യക്തമാക്കുന്നു. കോമഡി ഈസിയായി വഴങ്ങുന്ന ഒരു നടനായി തന്നെ തോന്നിയിട്ടില്ലെന്നും സീരിയസ് റോള്‍ ചെയ്യുന്ന ഒരാള്‍ക്ക് കോമഡി റോള്‍ കൊടുക്കാമെന്ന് വികെ പ്രകാശും അനൂപ് മേനോനും തീരുമാനിച്ചത് കൊണ്ടാണ് എന്നിലെ നര്‍മം പുറത്തു വന്നതെന്നും സൈജു കുറുപ്പ് പറയുന്നു.
“സ്കെച്ച് എന്ന ചിത്രം ചെയ്തതില്‍ എനിക്ക് അല്‍പ്പം പോലും വിഷമമില്ല. മുഴുനീള ആക്ഷന്‍ സിനിമയായിരുന്നു അത്. ഇന്നായിരുന്നുവെങ്കില്‍ ചിലപ്പോള്‍ ആ ചിത്രം വിജയിക്കുമായിരുന്നു. എനിക്ക് ലഭിച്ച മികച്ച എക്സ്പീരിയന്‍സ് ആയിരുന്നു അത്. എന്റെ ശബ്ദം അവര്‍ ഉപയോഗിച്ചില്ലെന്ന വിഷമം മാത്രമേ ആ സിനിമയെക്കുറിച്ച് ഓര്ക്കുമ്പോളുള്ളൂ”.
“അത് പോലെ തന്നെ മറ്റൊരു കാര്യം കോമഡി ഈസിയായി വഴങ്ങുന്ന ഒരു നടനാണ് ഞാനെന്ന് എനിക്ക് ഇതുവരെയും തോന്നിയിട്ടില്ല. ദൈവാനുഗ്രഹം കൊണ്ടാണ് ട്രിവാന്‍ഡ്രം ലോഡ്ജിലെ കോമഡി വേഷം എനിക്ക് ലഭിച്ചത്. കോമഡി ഇമേജ് ഇല്ലാത്ത ഒരാള്‍ ആയിരിക്കണം ആ കഥാപാത്രം ചെയ്യേണ്ടതെന്ന് വികെ പ്രകാശും അനൂപ് മേനോനും ആദ്യമേ തന്നെ തീരുമാനിച്ചിരുന്നു”. സൈജു കുറുപ്പ് പറയുന്നു
Post Your Comments