
മലയാളത്തിനെ താരരാജാവ് മോഹന്‍ലാല്‍ അറുപതാം പിറന്നാള്‍ ആഘോഷിച്ചിരിക്കുകയാണ്. ഈ സമയത്ത് നല്കിയ ഒരു അഭിമുഖത്തില്‍ മകള്‍ വിസ്മയ സിനിമയിലേയ്ക്ക് എത്തുമോയെന്ന ചോദ്യത്തിന് താരം മറുപടി പറയുന്നു.
”നാടകങ്ങള്‍ ഒക്കെ ചെയ്യുന്നയാളാണ്. കവിത എഴുതും, നന്നായി പടം വരയ്ക്കുകയും ചെയ്യുന്ന ഒരു കലാകാരിയാണ്. എന്നാല്‍ സിനിമയിലേക്ക് വരണം എന്ന ആഗ്രഹം ഇതുവരെ തന്നോട് പറഞ്ഞിട്ടില്ല” എന്നാണ് മോഹന്‍ലാല്‍ ഒരു അഭിമുഖത്തിനിടെ വ്യക്തമാക്കിയിരിക്കുന്നത്. തന്റെ കവിതകളും ചിത്രങ്ങളും അടങ്ങിയ ഒരു പുസ്തകം വിസ്മയ പ്രസിദ്ധീകരിച്ചിരുന്നു.
വിസ്മയയുടെ ആയോധന കല അഭ്യസിക്കുന്ന വീഡിയോ അടുത്തിടെ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു.
Post Your Comments