വിജയ് ദേവരക്കൊണ്ട നായകനായ ഗീതാ ഗോവിന്ദം എന്ന സൂപ്പര്‍ ഹിറ്റ് ചിത്രത്തിലൂടെ കേരളത്തിലും തമിഴ്നാട്ടിലും അന്ധ്രയിലുമെല്ലാം വമ്പന്‍ ആരാധക വൃന്ദത്തെ സൃഷ്ടിച്ച നടിയാണ് രശ്മിക മന്ദാന. താരത്തിന്റെ ചിത്രങ്ങള്‍ക്കും പുത്തന്‍ വിവരങ്ങള്‍ക്കും ആരാധകര്‍ വന്‍ സ്വീകാര്യതയാണ് ആരാധകര്‍ നല്‍കാറുള്ളത്. ഈ അടുത്തിടെ ആരാധകരുമായി താരം ലൈവ് ടോക്ക് നടത്തിയിരുന്നു. ഇതില്‍ സംസാരിക്കവെ ഒരു ആരാധകന് താരം ഏതാണ് ആദ്യമായി തീയേറ്ററില്‍ പോയി കണ്ട ചിത്രം എന്ന് ചോദിച്ചതിന് നല്കിയ മറുപടിയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്.
താന്‍ ആദ്യമായി തീയേറ്ററില്‍ പോയി കണ്ടത് ദളപതി വിജയ് യുടെ കരിയറിലെയും തമിഴ് സിനിമയുടെ ചരിത്രത്തിലെയും ഏറ്റവും വലിയ ഹിറ്റുകളില്‍ ഒന്നായ ഗില്ലി ആണെന്നാണ് രശ്മിക പറയുന്നത്. താന്‍ വലിയ വിജയ് യുടെ ആരാധികയാണെന്ന് താരം നേരത്തെ തന്നെ വെളിപ്പെടുത്തിയിട്ടുണ്ട്.
ഗില്ലി ആണെന്ന് തോന്നുന്നു ഞാന്‍ ആദ്യമായി തീയേറ്ററില്‍ പോയി കണ്ട ചിത്രം. എനിക്ക് കൃത്യമായി ഓര്‍മ്മയില്ല, നിങ്ങള്‍ അച്ഛനോട് ചോദിക്കേണ്ടിവരും. അദ്ദേഹം പണ്ട് ഒരു വലിയ സിനിമാ പ്രാന്തന് ആയിരുന്നു. എന്നാല്‍ ഇന്ന് ഞാന്‍ ഒരു നടി ആയപ്പോള്‍, അച്ഛന് സിനിമയൊക്കെ വിട്ടു. എന്നായിരുന്നു ആരാധകന്റെ ചോദ്യത്തിന് താരം നല്കിയ മറുപടി. ഇനി താരം അല്ലു അര്ജുന് നായകനായ പുഷ്പ എന്ന ചിത്രത്തിലാണ് അഭിനയിക്കാന്‍ പോകുന്നത്.
Post Your Comments