അറുപതാം പിറന്നാള്‍ ദിനത്തില്‍ മോഹൻലാലിന് ആശംസ അറിയിച്ച് ഡിജിപി ലോക്നാഥ് ബെഹ്റയുടെ കത്ത്. കേരള പൊലീസിന് താരം നൽകുന്ന പിന്തുണയെ പ്രകീർത്തിച്ച ബെഹ്റ സംസ്ഥാന പൊലീസിനു താരം നൽകുന്ന പ്രോത്സാഹനത്തിനും സഹകരണത്തിനും നന്ദി അറിയിച്ചു.
”നിങ്ങൾ എപ്പോഴും കേരള പൊലീസിനു ഒപ്പമുണ്ടായിരുന്നു. ഇപ്പോൾ നമ്മൾ അഭിമുഖീകരിക്കുന്ന കോവിഡ് എന്ന മഹാമാരിയുടെ സാഹചര്യമായിക്കൊള്ളട്ടെ.. റോഡ് അപകടങ്ങളോ ട്രോമാ കെയറോ ഓട്ടോ–ടാക്സി ഡ്രൈവർമാരുടെ ക്ഷേമമോ ആകട്ടെ, കേരള പൊലീസിന്റെ ഒരു ഉത്തമ സുരക്ഷ അംബാസിഡർ ആയി താങ്കൾ എപ്പോഴും കേരള പൊലീസിനൊപ്പം ഉണ്ടായിട്ടുണ്ട്. കേരള പൊലീസിനു വേണ്ടി താങ്കൾ ചെയ്ത സേവനങ്ങൾ കണക്കിലെടുക്കുമ്പോൾ അങ്ങയെ ഞങ്ങളിലൊരാളായി കാണാനാണ് ഞങ്ങൾ താൽപര്യപ്പെടുന്നത്” കത്തിൽ ലോക്നാഥ് ബെഹ്റ കുറിച്ചു.
Post Your Comments