സത്യന് അന്തിക്കാട് സംവിധാനം ചെയ്ത മനസിനക്കര എന്ന സിനിമയിലൂടെ എത്തി തെന്നിന്ത്യന്‍ സിനിമാ ലോകത്ത് തന്റെതായ സ്ഥാനം കണ്ടെത്താന്‍ കഴിഞ്ഞ താരമാണ് നയന്‍താര. ഗോസിപ്പ് കോളങ്ങളില്‍ നിറസാന്നിധ്യമായിരുന്ന നയന്‍സ് വിഘ്നേശ് ശിവനുമായുള്ള പ്രണയ ബന്ധത്തിലൂടെ വീണ്ടും ഗോസിപ്പ് കോളങ്ങളില്‍ ഇടം പിടിച്ചിരുന്നു. ഇപ്പോള്‍ വീണ്ടും താരം ഗോസിപ്പ് കോളങ്ഹളില് നിറയുകയാണ്. മലയാളിയായ ഡയാന മറിയം കുര്യനില്‍ നിന്നും നയന്താരയായി പേരു മാറ്റിയത് പോലെ താരം മതവും മാറി എന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍.
മനസിനക്കരെ എന്ന തന്റെ ആദ്യ സിനിമയ്ക്ക് വേണ്ടിയാണ് പത്തൊമ്പത്കാരിയായിരുന്ന ഡയാന, നയന്‍താര എന്ന പേര് സ്വീകരിച്ചത്. അന്ന് പേര് മാറ്റിയത് പോലെ ക്രിസ്ത്യാനി ആയിരുന്ന നടി ഇപ്പോള്‍ ഹിന്ദു മതം സ്വീകരിച്ചെന്നാണ് പുതിയ റിപ്പോര്‍ട്ട്. പ്രമുഖ വിനോദ സൈറ്റായ പിങ്ക്വില്ലയാണ് ഈ വിഷയം പങ്കുവച്ചിരിക്കുന്നത്. നല്ലൊരു അഭിനേതാവായ നയന്‍താര തെന്നിന്ത്യന്‍ ഇന്‍ഡസ്ട്രിയില്‍ ഈ അടുത്ത കാലങ്ങളില്‍ ഉണ്ടാക്കിയ ഓളം മറ്റൊരു നടിമാര്‍ക്കും അവകാശപ്പെടാനില്ല.
2011 ആഗസ്റ്റ് 7 ന് ചെന്നൈ ആര്യ സമാജ് ക്ഷേത്രത്തില്‍ വച്ച് ഒരു പൂജാരിയുടെ സാന്നിധ്യത്തില്‍ അങ്ങനെയൊരു സംഭവം ഉണ്ടായിയെന്ന് വാര്‍ത്തയില്‍ പറയുന്നു. ചടങ്ങിന്റെ ഭാഗമായി നയന്‍ താര വേദ മന്ത്രവും ഗായത്രിമന്ത്രവും ചൊല്ലിയെന്നും ഇപ്പോള്‍ പ്രചരിക്കുന്ന വാര്‍ത്തയില്‍ എടുത്തു പറയുന്നു . അടുത്ത കാലത്തായി വിഘ്നേശ് ശിവനൊപ്പം പ്രശസ്ത ക്ഷേത്രങ്ങളില്‍ ദര്‍ശനത്തിനെത്തുന്ന നയന്‍സിന്റെ ചിത്രങ്ങള്‍ പുറത്ത് വന്നിരുന്നു. ഇരുവരും മുടങ്ങാതെ ക്ഷേത്രദര്‍ശനം നടത്തുന്നവരുമാണ്.
വിമര്‍ശനങ്ങളും വിവാദങ്ങളും ഏറെ ഉണ്ടായിട്ടുണ്ടെങ്കിലും കഴിഞ്ഞ വര്‍ഷങ്ങളില്‍ പ്രേക്ഷകരുടെ ഹൃദയം കവര്‍ന്നെടുത്ത നയന്‍താര തന്റെ അവതരണം കൊണ്ടും സ്റ്റൈല്‍ കൊണ്ടും ലേഡീ സൂപ്പര്‍സ്റ്റാര്‍ എന്ന പദവിയും നയന്‍താര നേടിയിരുന്നു.
അധികം താമസിയാതെ നയന്‍സ് വിഘ്നേശ് വിവാഹ വാര്‍ത്ത ഉണ്ടാവും എന്ന പ്രതീക്ഷയില്‍ ആണ് ആരാധകര്‍ കാത്തിരിക്കുന്നത്. നയന്‍സിന്റെ ആരാധകര്‍ ഇപ്പോള്‍ കാത്തിരിക്കുന്നത് വിഘ്നേശ് ശിവനുമായിട്ടുള്ള വിവാഹം എന്നാണ് നടക്കുന്നത് എന്നറിയാനാണ്. ഇക്കഴിഞ്ഞ മാതൃദിനത്തില്‍ നയന്‍താരയുടെ അമ്മയെ പറ്റി വിഘ്നേശ് എഴുതിയ കുറിപ്പ് സമൂഹ മാധ്യമങ്ങളില്‍ വൈറലായിരുന്നു.
Post Your Comments