മോഹന്‍ലാലിന്റെ പിറന്നാള്‍ ദിനത്തില്‍ ആരാധകരും സിനിമാ പ്രേമികളും ഒരേപോലെ കാത്തിരിക്കുന്ന ആശംസയാണ് മലയാളികളുടെ പ്രിയതാരവും സ്വകാര്യ അഹങ്കാരവുമായ മെഗസ്റ്റാര്‍ മമ്മൂട്ടിയുടേത്. സിനിമയ്ക്കപ്പുറം മികച്ച ആത്മബന്ധം പുലര്‍ത്തുന്നവരാണ് ഇരുവരും. അതിനാല്‍ തന്നെ മമ്മൂട്ടിയുടെ പിറന്നാള്‍ ആശംസകള്‍ എപ്പോഴും ആരാധകര്‍ക്ക് ഏറെ സന്തോഷം നല്‍കുന്നതാണ്. അത്തരത്തിലുള്ള കാത്തിരിപ്പിനൊടുവിന്‍ വികാരനിര്‍ഭരമായ പിറന്നാള്‍ ആശംസയുമായി എത്തിയിരിക്കുകയാണ് മമ്മൂട്ടി.
സിനിമയ്ക്ക് അപ്പുറത്തുള്ള തങ്ങളുടെ ആത്മബന്ധത്തെക്കുറിച്ചും പിന്നിട്ട വഴികളെക്കുറിച്ചുമെല്ലാമാണ് മമ്മൂട്ടി വീഡിയോയിലൂടെ പറയുന്നത്. ഫേസ്ബുക്കിലൂടെയാണ് മമ്മൂട്ടി വീഡിയോ പുറത്തുവിട്ടത്. തന്റെ സഹോദരങ്ങള്‍ വിളിക്കുന്നതുപോലെയാണ് ലാല്‍ തന്നെ ഇച്ചാക്ക എന്ന് വിളിക്കുന്നതെന്നും എന്നാല്‍ പലരും വിളിക്കുമ്പോഴും തോന്നാത്ത സന്തോഷം ലാല്‍ അങ്ങനെ വിളിക്കുമ്പോള്‍ തോന്നാറുണ്ടെന്നും മമ്മുക്ക പറയുന്നു.
ചില്ലറ പിണക്കങ്ങളും പരിഭവങ്ങളുമൊക്കെ നേരിട്ട് കാണുമ്പോള്‍ ഐസ് പോലെ അലിഞ്ഞുപോകുന്നത് പലപ്പോഴും അനുഭവിച്ചിട്ടുണ്ടെന്നും തന്റെ മോളുടെയും മോന്റെയും വിവാഹം ലാല്‍ സ്വന്തം വീട്ടിലേതുപോലെ നിന്ന് നടത്തിത്തന്നത് തനിക്ക് ഓര്‍മ്മയുണ്ടെന്നും മമ്മൂട്ടി പറയുന്നു. ഇനി എത്ര കാലം ഉണ്ടാകും എന്നുമറിയില്ല അത്രയും കാലം നമ്മുക്ക് ഒരുമിച്ച് യാത്ര ചെയ്യാമെന്നും അദ്ദേഹം പറയുന്നു.
https://www.facebook.com/Mammootty/videos/1480623205444726
Post Your Comments