
മലയാള സിനിമയിലെ നടന വിസ്മയം മോഹന്‍ലാല്‍ അറുപതിന്റെ നിറവില്‍. ഈ സന്തോഷ ദിനത്തില്‍ മോഹൻലാലിന്റെ അമ്മ ശാന്തകുമാരിയുടെ വീടായ ഇലന്തൂരിലെ കുടുംബവീടിനു സമീപമുള്ള കാവിൽ തിരി തെളിയും ഇന്നു. ഇലന്തൂരിലെ കുടുംബവീട്ടിലായിരുന്നു മോഹന്‍ലാലിന്റെ ജനനം.
”കാവും പച്ചപ്പും അദ്ദേഹത്തിന് എന്നും ഇഷ്ടമാണ്. ഇത് സംരക്ഷിക്കണമെന്ന് അന്ന് പറഞ്ഞിരുന്നു. ശ്രീലതയും ഭർത്താവ് രവീന്ദ്രനാഥും കുടുംബവും ഓമല്ലൂരിലാണ് താമസം. ഇന്നത്തെ പിറന്നാൾ ഒരുക്കത്തിന് ഇന്നലെ എത്തിയതാണ്. ” കുടുംബാംഗമായ ശാന്തമ്മയാണ് പുന്നയ്ക്കൽ വീട് ഇപ്പോൾ സംരക്ഷിക്കുന്നത്. ”ദിവസവും വീടും പരിസരവും വൃത്തിയാക്കും. ലാലിന്റെ പിറന്നാൾ ആഘോഷത്തിന്റെ ഭാഗമായി ഇന്ന് കാവിൽ തിരി തെളിക്കും”. ശാന്തമ്മ പറയുന്നു
നാട്ടിൻപുറത്തെ പച്ചപ്പ് ലാലിന് എന്നും ഹരമാണെന്നിന്റെ തെളിവാണ് ഇലന്തൂരിലെ അമ്മവീട് ഇപ്പോഴും സംരക്ഷിക്കുന്നത് സംവിധായകന് ബി ഉണ്ണികൃഷ്ണന് പറഞ്ഞു
Post Your Comments