Latest NewsNEWS

അഭിനയിക്കുമ്പോള്‍ അഭിനേതാവിന്റെ ശരീരം, ആ കഥാപാത്രത്തിന്റെ ആത്മാവിനു ജീവിക്കാനുള്ള ഇടമായി മാറുന്നു ; ജയസൂര്യ

മലയാളികളുടെ സ്വകാര്യ അഹങ്കാരം നടനവിസ്മയം മോഹന്‍ലാലിന്റെ 60 ആം ജന്മദിനമാണ് ഇന്ന്. ആരാധകരും സിനിമാ ലോകവും ഒന്നടങ്കം ആശംസകളുമായി രംഗത്തുണ്ട്. കോവിഡ് ആയതിനാല്‍ ആഘോഷങ്ങള്‍ ഇല്ലാതെയാണ് ലാലേട്ടന്റെ ഇത്തവണത്തെ ജന്മദിനം. നിരവധി പേരാണ് ലാലേട്ടന്റെ അഭിനയ ജീവിതത്തെ വാഴ്ത്തി കൊണ്ട് രംഗത്തെത്തിയിരിക്കുന്നത്. ഇപ്പോള്‍ മലയാളികളുടെ പ്രിയതാരം ജയസൂര്യയും എത്തിയിരിക്കുകയാണ് അദ്ദേഹത്തിന്റെ അഭിമനയ മികവിനെ കുറിച്ച് വാഴ്ത്തി കൊണ്ട്.

അഭിനയിക്കുമ്പോള്‍ അഭിനേതാവിന്റെ ശരീരം, ആ കഥാപാത്രത്തിന്റെ ആത്മാവിനു ജീവിക്കാനുള്ള ഇടമായി മാറുന്നു എന്നാണ് ലാലേട്ടനു ജന്മദിനാശംസകള്‍ നേര്‍ന്ന് ജയസൂര്യ കുറിച്ചത്. കിലുക്കം കിലുകിലുക്കം എന്ന സിനിമയിലാണ് ജയസൂര്യ മോഹന്‍ലാലുമൊത്ത് ഒന്നിച്ചഭിനയിച്ചത്.

മോഹന്‍ലാല്‍ പകര്‍ന്നാടിയ വേഷങ്ങള്‍ പലര്‍ക്കും പലര്‍ക്കും സ്വപ്‌നങ്ങളായി മാത്രം നില്‍ക്കുന്നവയാണ്. പല കഴിവുറ്റ സംവിധായകരും പറഞ്ഞതാണ് ലാലേട്ടന്‍ തന്റെ കഥാപാത്രങ്ങളിലേക്കുള്ള സഞ്ചാരത്തെ കുറിച്ചും ആ കഥാപാത്രത്തെ തന്നിലേക്ക് ആവാഹിച്ച് ആ കഥാപാത്രമായി ജീവിക്കുന്നു എന്നുള്ളത്. ഇതിനെ വാഴ്ത്തി കൊണ്ടാണ് ജയസൂര്യ തന്റെ ഫെയ്‌സ്ബുക്കില്‍ ലാലേട്ടനു ജന്മദിനാശംസകള്‍ നേര്‍ന്നിരിക്കുന്നത്.

ജയസൂര്യയുടെ ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം ;

അഭിനയിക്കുമ്പോള്‍ അഭിനേതാവിന്റെ ശരീരം ,
ആ കഥാപാത്രത്തിന്റെ ആത്മാവിനു ജീവിക്കാനുള്ള space ആയി മാറുന്നു.
ആ ‘unseen Actor’ ആണ് പിന്നീട് എല്ലാം ചെയ്യുന്നത്.
ലാലേട്ടാ …..
ആ ‘unseen Actor’ അങ്ങയിലൂടെ ഇനിയും അത്ഭുതങ്ങള്‍ പ്രവര്‍ത്തിക്കട്ടെ…
‘Happy Actors Day’

shortlink

Related Articles

Post Your Comments


Back to top button