മലയാളത്തില്‍ നാലായിരത്തോളം സിനിമകള്‍ക്ക് ഡബ്ബ് ചെയ്ത ഭാഗ്യലക്ഷ്മി ശബ്ദം നല്‍കാത്ത നായികമാര്‍ വിരളമാണ്. തനിക്ക് ഏറ്റവും ഇണങ്ങുന്നത് ശോഭനയ്ക്ക് ഡബ്ബ് ചെയ്യുമ്പോഴാണ് എന്ന് പറയുന്ന ഭാഗ്യലക്ഷ്മി ഡബ്ബ് ചെയ്യാന്‍ ഏറ്റവും പ്രയാസം തോന്നിയ നടിയെക്കുറിച്ച് തുറന്നു സംസാരിക്കുകയാണ്.
‘അയാള്‍ കഥയെഴുതുകയാണ്’ എന്ന സിനിമയില്‍ നന്ദിനിക്ക് ഡബ്ബ് ചെയ്തപ്പോള്‍ നന്നായി ബുദ്ധിമുട്ടിയിരുന്നു. നടി സൗന്ദര്യയ്ക്ക് ശബ്ദം നല്കുമ്പോഴും അതേ അനുഭവമായിരുന്നു. അങ്ങനെ കുറച്ചു നായികമാരുണ്ട്. ചില നടിമാര്‍ക്ക് ഡബ്ബ് ചെയ്യാന്‍ എളുപ്പമാണെങ്കിലും ചില സീനുകളില്‍ ഡബ്ബ് ചെയ്യുന്നത് ഏറെ പ്രയാസമുണ്ടാക്കും. അങ്ങനെയൊരു സിനിമയാണ് ശ്രീനിയേട്ടന്റെ ‘ചിന്താവിഷ്ടയായ ശ്യാമള’. അതിന്റെ ആദ്യ സീന്‍ തന്നെ കുറച്ചു കുഴപ്പം പിടിച്ചതാണ്. ഔട്ട് ഓഫ് സ്ക്രീനില്‍ പറയുന്ന സംഭാഷണമാണത്. അത് പോലെ തന്നെ ”എന്റെ സൂര്യപുത്രിക്ക്’ എന്ന സിനിമയില്‍ അമലയ്ക്ക് ശബ്ദം നല്കിയപ്പോഴും വല്ലാതെ ടെന്‍ഷനായിരുന്നു, അമല അഭിനയിക്കുന്ന രീതിയിലേക്ക് എന്റെ മോഡുലേഷന് കറക്റ്റ് ആയി അപ് ലിഫ്റ്റ് ചെയ്തു വരാതെ ഇരുന്നപ്പോള്‍ ഫാസില്‍ സാര്‍ വല്ലാതെ ടെന്‍ഷനായി. ആ സിനിമ ഫാസില്‍ സാറിന്റെ പ്രതീക്ഷയാണെന്നും ഡബ്ബിംഗ് കറക്റ്റ് ആയി വന്നില്ലേല്‍ ഫാസില്‍ സാറിന് എന്തെങ്കിലും സംഭവിച്ചു പോകുമോ എന്ന് വരെ ഭയപ്പെട്ട നിമിഷമായിരുന്നു അതെന്നും ഭാഗ്യലക്ഷ്മി പറയുന്നു.
Post Your Comments