കുടുംബ പ്രേക്ഷകര്‍ക്ക് ഏറെ പ്രിയങ്കരനാണ് രാജേഷ് ഹെബ്ബാര്‍. ലോക്ക് ഡൗൺ കാലത്ത് ജിമ്മുകള്‍ അടച്ചിട്ടതോടെ ശരീരത്തെ സംരക്ഷിക്കാന്‍ ജിമ്മിനെ ആശ്രയിക്കുന്നവര്‍ക്ക് തിരിച്ചടിയായി. വീട്ടില്‍ തന്നെ പല രീതിയിലുള്ള വ്യായാമങ്ങളിലൂടെ തങ്ങളുടെ ഫിറ്റ്നസ് നിലനിര്‍ത്താനുള്ള ശ്രമത്തിലാണ് പലതാരങ്ങളും. ഇപ്പോഴിതാ ലോക് ഡൗണില്‍ ജിമ്മില്‍ പോകാതെ രാജേഷ് ഹെബ്ബാർ കുറച്ചത് 5 കിലോ.
തന്റെ ഫിറ്റ്നസ് രഹസ്യങ്ങൾ പങ്കുവയ്ക്കുകയാണ് രാജേഷ്. വർക്കൗട്ടിന്റെ ചിത്രങ്ങൾ സഹിതം താരം ഫെയ്സ്ബുക്കില്‍ പങ്കുവച്ച കുറിപ്പ് ഇതിനോടകം വൈറൽ ആണ്. ദിവസം 100 പുഷ്അപ്പ്, 100 സ്ക്വാട്സ് എന്നിവ ചെയ്യുമെന്ന് താരം കുറിച്ചിരിക്കുന്നു. 5 കിലോയാണ് ഈ ലോക്ക് ഡൗൺ കാലത്ത് ജിമ്മില്‍ പോകാതെ സാധാരണ വ്യായാമ രീതികളിലൂടെ കുറച്ചത്.
Post Your Comments