BollywoodGeneralLatest News

വീട്ടില്‍ മറ്റാര്‍ക്കും രോ​ഗലക്ഷണങ്ങള്‍ ഇല്ല; വീട്ടിലിരിക്കുക എന്നതാണ് ഇപ്പോഴുള്ള ഏറ്റവും മികച്ച പ്രതിവിധിയെന്നു ജാന്‍വി

വീട്ടില്‍ മറ്റാര്‍ക്കും രോ​ഗലക്ഷണങ്ങള്‍ ഇല്ലെന്നും അടുത്ത 14 ദിവസത്തേക്കു അടുത്ത സെല്‍ഫ് ക്വാറന്റൈനിലായിരിക്കുമെന്നും വ്യക്തമാക്കി

കഴിഞ്ഞദിവസം വീട്ടിലെ ജോലിക്കാരന് കോവിഡ് 19 സ്ഥിരീകരിച്ച വിവരം ബോളിവുഡ് നിര്‍മാതാവ് ബോണി കപൂര്‍ പുറത്തുവിട്ടിരുന്നു. 23 വയസുള്ള ചരണ്‍ സാഹു എന്ന ജോലിക്കാരനാണ് കോവിഡ് 19 സ്ഥിരീകരിച്ചത്. ശനിയാഴ്ച്ച വൈകീട്ട് മുതല്‍ ശാരീരിക അസ്വസ്ഥതകള്‍ പ്രകടിപ്പിച്ച ഇയാളെ ടെസ്റ്റുകള്‍ക്ക‌് വിധേയനാക്കി. ഇപ്പോഴിതാ അച്ഛനും അനിയത്തിക്കുമൊപ്പം വീട്ടില്‍ തന്നെയിരിക്കുകയാണെന്ന് ആരോധകരോട് പങ്കുവച്ചിരിക്കുകയാണ് ബോണി കപൂറിന്റെ മകളും നടിയുമായ ജാന്‍വി കപൂര്‍.

അച്ഛന്റെ കുറിപ്പ് പങ്കുവച്ചുകൊണ്ടാണ് ജാന്‍വി ഇത് പങ്കുവച്ചത്. വീട്ടിലിരിക്കുക എന്നതാണ് ഇപ്പോഴുള്ള ഏറ്റവും മികച്ച പ്രതിവിധിയെന്നു ജാന്‍വി കുറിച്ചു. കൂടാതെ വീട്ടില്‍ മറ്റാര്‍ക്കും രോ​ഗലക്ഷണങ്ങള്‍ ഇല്ലെന്നും അടുത്ത 14 ദിവസത്തേക്കു അടുത്ത സെല്‍ഫ് ക്വാറന്റൈനിലായിരിക്കുമെന്നും വ്യക്തമാക്കി

shortlink

Related Articles

Post Your Comments


Back to top button