ടെലിവിഷന്‍ രംഗത്ത് ഏറെ ശ്രദ്ധികപ്പെട്ട ഒരു റിയാലിറ്റി ഷോയാണ് ബിഗ് ബോസ് സീസന് 2. കൊറോണ വൈറസ് വ്യാപനത്തെത്തുടര്‍ന്നാണ് ഈ ഷോ അവസാനിപ്പിച്ചത്. ബിഗ് ബോസില്‍ നിന്നെത്തിയതിന് ശേഷമുള്ള വിശേഷങ്ങള്‍ പങ്കുവെച്ച് താരങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ സജീവമാകാറുണ്ട്. ഇപ്പോഴിതാ നീണ്ടനാളത്തെ കാത്തിരിപ്പിന് ശേഷം പ്രിയപ്പെട്ടവരെ കണ്ടതിന്റെ സന്തോഷം പങ്കുവെച്ച് എത്തിയിരിക്കുകയാണ് ആര്യ.
പ്രദീപ് ചന്ദ്രന്, സുരേഷ് കൃഷ്ണന്, എലീന പടിക്കല്‍ എന്നിവര്‍ക്കൊപ്പം നില്ക്കുന്ന ചിത്രമാണ് താരം പോസ്റ്റ് ചെയ്തത്. ആര്യയുടെ മകളായ റോയയും ചിത്രത്തിലുണ്ട്. കുടുംബത്തെ കാണുമ്ബോഴാണ് സന്തോഷം തോന്നുന്നത്. ഏറ്റവും പ്രിയപ്പെട്ടയാള്ക്കാരെ നാളുകള്‍ക്ക് ശേഷമായാണ് കണ്ടത്. കുടുംബത്തിലെ മറ്റുള്ള അംഗങ്ങളെ മിസ്സ് ചെയ്യുന്നുണ്ടെന്നും ആര്യ കുറിച്ചിരുന്നു.
തിരുവനന്തപുരത്തുള്ളവരെല്ലാം ഒരുമിച്ചുള്ള ഫോട്ടോ കണ്ടപ്പോള്‍ ഫുക്രു എവിടെയെന്നായിരുന്നു ആരാധകരുടെ ചോദ്യം. അതീവ സന്തോഷത്തോടെ ചിരിച്ച് നില്ക്കുന്ന ബിഗ് ബോസ് താരങ്ങളുടെ പോസ്റ്റിന് കീഴില്‍ നിരവധി പേരാണ് കമന്റുകളുമായെത്തിയത്. നിങ്ങള്‍ക്ക് മാസ്ക്കൊന്നും ബാധകമല്ലേയെന്നായിരുന്നു ചിലര്‍ ചോദിച്ചത്. ഫോട്ടോ എടുക്കാന്‍ വേണ്ടിയാണ് മാസ്ക് റിമൂവ് ചെയ്തതെന്ന്. ആ സമയം മതി അസുഖം വ്യാപിക്കാന്‍. അത് പോലെ ഞങ്ങളാരും നിങ്ങളോട് ഫോട്ടോയെടുത്ത് പോസ്റ്റ് ചെയ്യാന്‍ പറഞ്ഞില്ലല്ലോയെന്നും ചിലര്‍ കുറിച്ചു
Post Your Comments