മോഹന്‍ലാലിന്റെ ഹിറ്റ് ചിത്രം ദൃശ്യത്തിനു രണ്ടാം ഭാഗം ഒരുങ്ങുന്നു. മോഹന്‍ലാലിന്റെ പിറന്നാള്‍ ദിനമായ മെയ് 21ന് മുന്നോടിയായാണ് ഈ പ്രഖ്യാപനം എത്തിയിട്ടുള്ളത്. ആരാധകരെല്ലാം ഇതാഘോഷമാക്കി മാറ്റിക്കൊണ്ടിരിക്കുകയാണ്.ലോക് ഡൗണ്‍ കഴിഞ്ഞാലുടന്‍ അദ്ദേഹം ഈ ചിത്രത്തില്‍ അഭിനയിക്കുമെന്നുള്ള വിവരങ്ങളാണ് പുറത്തുവന്നിട്ടുള്ളത്.
2013 ഡിസംബറിലായിരുന്നു ജീത്ത് ജോസഫ് ഒരുക്കിയ ദൃശ്യം തിയേറ്ററുകളിലേക്ക് എത്തിയത്. മോഹന്‍ലാല്‍, മീന, കലാഭവന്‍ ഷാജോണ്‍, ആശ ശരത്, സിദ്ദിഖ് തുടങ്ങിയവര്‍ അണിനിരന്ന ചിത്രം ആശീര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്ബാവൂരായിരുന്നു നിര്‍മ്മിച്ചത്.
രണ്ടാം ഭാഗത്തിനും തിരക്കഥയൊരുക്കുന്നത് സംവിധായകന് ജീത്ത് ജോസഫ് തന്നെയാണ്.രണ്ടാം ഭാഗത്തെക്കുറിച്ച് നിര്‍മ്മാതാവായ ആന്റണി പെരുമ്ബാവൂരും സ്ഥിരീകരിച്ചിട്ടുണ്ട്. ലോക് ഡൗണ്‍ സമയത്ത് നിബന്ധനകള്‍ പാലിച്ച് ചിത്രീകരിക്കുന്ന ക്രൈം ത്രില്ലറായാണ് ദൃശ്യം 2 എത്തുകയെന്ന് അദ്ദേഹം പറയുന്നു.
Post Your Comments