BollywoodGeneralLatest News

ഞങ്ങൾ തമ്മിൽ ഒരുപാട് പ്രശ്നങ്ങളും പൊരുത്തക്കേടുകളും ഉണ്ട്; വിവാഹ മോചനത്തെക്കുറിച്ച് അഞ്ജലി

നോട്ടീസിന്റെ ഉള്ളടക്കം, ആരോപണങ്ങൾ എന്നിവ സംബന്ധിച്ചുള്ള വിശദാംശങ്ങളിലേയ്ക്ക് കടക്കാൻ ഞാൻ ആഗ്രഹിക്കുന്നില്ല

ഈ ലോക്ഡൌണില്‍ സിനിമാ മേഖലയില്‍ ചര്‍ച്ച നടന്‍ നവാസുദ്ദീൻ സിദ്ദിഖിക്ക്​ ഭാര്യ ആലിയ സിദ്ദിഖി അയച്ച വിവാഹമോചന നോട്ടീസ് ആണ്. വിവാഹ മോചനവും ജീവനാംശവും ആവശ്യപ്പെട്ട് ഇ- മെയിലായും വാട്സാപ്പ് വഴിയുമാണ്​ നോട്ടീസ്​ അയച്ചിരിക്കുന്നത്. ഇതിനു പിന്നിലെ കാരണം പങ്കുവയ്ക്കുകയാണ് അഞ്ജലി എന്ന ആലിയ.

‘ഞങ്ങൾ തമ്മിൽ ഒരുപാട് പ്രശ്നങ്ങളും പൊരുത്തക്കേടുകളും ഉണ്ട്. കഴിഞ്ഞ പത്ത് വർഷമായി ഇങ്ങനെ തന്നെയാണ്. അതൊന്നും പൊതുജനങ്ങളോട് പറയാൻ എനിക്ക് താൽപര്യമില്ല. പരസ്പര ബഹുമാനവും വിശ്വാസവുമാണ് വിവാഹജീവിതത്തിന്റെ ഏറ്റവും വലിയ കരുത്ത്. അത് നഷ്ടമായിരിക്കുന്നു. ഇനി ഞാൻ ആലിയയല്ല, എന്റെ യഥാർഥ പേരിലേക്ക് മടങ്ങിപ്പോകുന്നു.’– അഞ്ജലി കിഷോർ പറഞ്ഞു

നോട്ടീസിന്റെ ഉള്ളടക്കം, ആരോപണങ്ങൾ എന്നിവ സംബന്ധിച്ചുള്ള വിശദാംശങ്ങളിലേയ്ക്ക് കടക്കാൻ ഞാൻ ആഗ്രഹിക്കുന്നില്ലെന്നു പറഞ്ഞ അഞ്ജലി വാസുദ്ദീൻ സിദ്ദിഖി ഇതുവരെ പ്രതികരിച്ചിട്ടില്ല. നോട്ടീസ് സംബന്ധിച്ച് അദ്ദേഹം മൗനം പാലിക്കുകയും അത് അത് അവഗണിക്കുകയും ചെയ്യുന്നുവെന്നും അഞ്ജലി പറഞ്ഞു

shortlink

Related Articles

Post Your Comments


Back to top button