GeneralLatest NewsMollywood

ഞാന്‍ സുരേഷിനെ കണ്ടെത്തുന്നത് 19-മത്തെ വയസ്സിലാണ്; വിവാഹമോചനത്തിന്റെ കാരണത്തെക്കുറിച്ച് നടി രേവതി

നേരത്തെയും ഇഷ്ടവും സ്നേഹവുമൊക്കെ മനസ്സിലുണ്ടായിരുന്നുവെങ്കിലും വീട്ടുകാരുടെ സമ്മതം ലഭിച്ചതോടെയാണ് ബന്ധം ദൃഢമായതെന്നു രേവതി

നായികയായി ഒരുകാലത്ത് മലയാള സിനിമയില്‍ നിറഞ്ഞു നിന്ന താരമാണ് രേവതി. അമ്മ വേഷങ്ങളിലും സംവിധാന രംഗത്തും താര സജീവമാണ്. പ്രണയ വിവാഹത്തിന്റെ വേര്പിരിയലിനെക്കുറിച്ച് പങ്കുവയ്ക്കുകയാണ് രേവതി.

സിനിമാമേഖലയില്‍ പ്രവര്‍ത്തിക്കുന്ന സുരേഷ് മേനോനെയായിരുന്നു രേവതി വിവാഹം ചെയ്തത്. പുതിയ മുഖം എന്ന തമിഴ് ചിത്രത്തിന്‍റെ സംവിധായകന്‍ ആയിരുന്നു അദ്ദേഹം. 1988 ലായിരുന്നു ഈ താരവിവാഹം. എന്നാല്‍ 2002ലായിരുന്നു വിവാഹമോചനം. ഇതിനെക്കുറിച്ച്‌ താരത്തിന്റെ വാക്കുകള്‍ ഇങ്ങനെ.. ”അപ്രതീക്ഷിതമായാണ് തങ്ങള്‍ പ്രണയത്തിലായത്. പുസ്തകവും സംഗീതവുമായിരുന്നു ഞങ്ങളെ അടുപ്പിച്ചത്.രണ്ട് പേരുടേയും കുടുംബം ഈ പ്രണയത്തെ എതിര്‍ത്തിരുന്നുവെങ്കില്‍ വിവാഹം നടക്കില്ലായിരുന്നു. അങ്ങനെ ഭയങ്കരമായ പ്രണയമായിരുന്നില്ല. സുരേഷിന്റെ അമ്മയോട് പറഞ്ഞു. എന്റെ രക്ഷിതാക്കളോടും പറഞ്ഞു. അവര്‍ ഓക്കെ പറഞ്ഞപ്പോഴാണ് ഞങ്ങള്‍ തീരുമാനമെടുത്തത്. ആ സമയത്താണ് ശരിക്കും പ്രണയം തുടങ്ങിയത്.”

നേരത്തെയും ഇഷ്ടവും സ്നേഹവുമൊക്കെ മനസ്സിലുണ്ടായിരുന്നുവെങ്കിലും വീട്ടുകാരുടെ സമ്മതം ലഭിച്ചതോടെയാണ് ബന്ധം ദൃഢമായതെന്നു രേവതി പറയുന്നു. മനോഭാവമാണ് പ്രധാനം. നമ്മളെ മനസ്സിലാക്കാന്‍ കഴിയുമോയെന്നുള്ളതാണ് പ്രധാനപ്പെട്ട കാര്യം. ഒരേ പ്രൊഫഷനായാലും മറ്റ് ജോലിയായാലും പ്രധാനം ഈ മനസ്സിലാക്കലാണെന്നും രേവതി പറയുന്നുണ്ട്.

വിവാഹ ജീവിതത്തിന്റെ ഒരുഘട്ടം കഴിഞ്ഞപ്പോഴായിരുന്നു പിരിയാന്‍ തീരുമാനിച്ചത്. തങ്ങള്‍ രണ്ടാളും ആലോചിച്ചാണ് പിരിഞ്ഞതെന്നും രേവതി പറഞ്ഞു. ”കമ്യൂണിക്കേഷന്‍ ഗ്യാപ്പുണ്ടെന്ന് എനിക്കാണ് തോന്നിയത്. അതേക്കുറിച്ചൊക്കെ ഞങ്ങള്‍ ഇരുന്ന് സംസാരിച്ചു. വേര്‍പിരിയല്‍ വേദനാജനകമായ കാര്യമാണ്. എങ്ങനെയൊക്കെ സംസാരിച്ചാലും സങ്കടമുള്ള കാര്യമാണത്. വിവാഹജീവിതത്തിലെ വേര്‍പിരിയല്‍ പ്രത്യേകിച്ചും. ആ സങ്കടത്തില്‍ നിന്ന് അത്ര പെട്ടെന്ന് കരകയറാനാവില്ല. വിവാഹമോചനത്തിന് ശേഷവും ഞങ്ങള്‍ അടുത്ത സുഹൃത്തുക്കളാണ്. പിരിയാന്‍ പോവുന്ന സമയത്ത് വീട്ടുകാരോട് പറഞ്ഞിരുന്നു. ഇങ്ങനെയാണ് കാര്യങ്ങളെന്ന്. കാരണങ്ങളും പറഞ്ഞിരുന്നു. ഒരു വര്‍ഷത്തോളം ആ വേദന സഹിച്ചിരുന്നു. ഞാന്‍ സുരേഷിനെ കണ്ടെത്തുന്നത് 19 വയസ്സിലാണ്. 20 വര്‍ഷമായി ഞങ്ങള്‍ക്ക് അറിയാം. എന്റെ ജീവിതത്തിന്റെ ഭാഗമായി മാറുകയായിരുന്നു അദ്ദേഹം. പല കാര്യങ്ങളും ഞങ്ങളൊരുമിച്ചാണ് അറിഞ്ഞത്. ജീവിതാവസാനം വരെ അദ്ദേഹത്തിന്റെ സാന്നിധ്യമുണ്ടാവും.” രേവതി പങ്കുവച്ചു.

shortlink

Related Articles

Post Your Comments


Back to top button