GeneralLatest NewsMollywood

ഓരോരുത്തരും അവരുടെ വഴി നോക്കുകയാണ്; ആഷിഖ്​ അബു

അത് തടയാന്‍ നോക്കുന്നതിനോട് യോജിക്കാന്‍ കഴിയില്ല’- സംവിധായകന്‍ പറഞ്ഞു. ഇങ്ങനെയൊരു സാഹചര്യത്തില്‍ ഓരോരുത്തരെയും അവരുടെ സ്വാതന്ത്ര്യത്തിന് കാര്യങ്ങള്‍ ചെയ്യാന്‍ വിടുകയാണ് വേണ്ടതെന്നും ആഷിഖ് അബു

മലയാളത്തിൽ ആദ്യമായി ഡിജിറ്റൽ റിലീസിനൊരുങ്ങുന്ന ചിത്രമാണ്​ സൂഫിയും സുജാതയും. ജയസൂര്യ നായകനാകുന്ന സൂഫിയും സുജാതയും ആ​മസോൺ പ്രൈമിൽ ഒാൺലൈൻ റിലീസിന് നൽകിയതിൽ പ്രതിഷേധിച്ച്​ തിയറ്റർ ഉടമകൾനിര്‍മ്മാതാവിനും നടനും വിലക്ക്​ പ്രഖ്യാപിച്ചിരിക്കുകയാണ്. ഈ സാഹചര്യത്തിൽ ​നിർമാതാവ്​ വിജയ് ​ബാബുവിന്​ പിന്തുണയുമായി സംവിധായകൻ ആഷിഖ്​ അബു. എല്ലാവരും പ്രതിസന്ധിയിലായ സാഹചര്യത്തിൽ ഒരാളെങ്കിലും രക്ഷപെടുകയാണെങ്കിൽ രക്ഷപെട​​േട്ടയെന്ന്​ കരുതണ​െമന്ന​ും വിലക്കി​​െൻറ രാഷ്​ട്രീയം പറഞ്ഞ്​ സാഹചര്യം കൂടുതൽ സങ്കീർണമാക്കരുതെന്നും ആഷിഖ്​ അബു പ്രതികരിച്ചു.

‘ഒരു സിനിമ ഒ.ടി.ടി (ഒാവർ ദ ടോപ്​) പ്ലാറ്റ്​ഫോമിൽ കാണണോ തിയേറ്ററില്‍ കാണണോ എന്ന്​ തെരഞ്ഞെടുക്കാനുള്ള സ്വാതന്ത്രം പ്രേക്ഷകനാണുള്ളത്​. അവിടെ ആരും വാശി പിടിച്ചിട്ട് കാര്യമില്ല. ബുദ്ധിമുട്ടുകളുടെ പേരില്‍ ആരെയെങ്കിലും വിലക്കുന്നതിലോ ബഹളം വെക്കുന്നതിലോ കാര്യമുണ്ടെന്നു തോന്നുന്നില്ല. ഓരോരുത്തരും അവരുടെ വഴി നോക്കുകയാണ്. അത് തടയാന്‍ നോക്കുന്നതിനോട് യോജിക്കാന്‍ കഴിയില്ല’- സംവിധായകന്‍ പറഞ്ഞു. ഇങ്ങനെയൊരു സാഹചര്യത്തില്‍ ഓരോരുത്തരെയും അവരുടെ സ്വാതന്ത്ര്യത്തിന് കാര്യങ്ങള്‍ ചെയ്യാന്‍ വിടുകയാണ് വേണ്ടതെന്നും ആഷിഖ് അബു വ്യക്​തമാക്കി.

shortlink

Related Articles

Post Your Comments


Back to top button