
സിനിമയില്‍ നായകനോളം കഴിവ് തെളിയിച്ച സഹതാരമായി സൈജു കുറുപ്പ് മലയാള സിനിമയുടെ ഭാഗമാകുമ്പോള്‍ താന്‍ ഹീറോയായി അഭിനയിച്ച എല്ലാ സിനിമകളിലെയും തന്റെ നായികമാരോട് ശരിക്കും തനിക്ക് പ്രണയം തോന്നിയിട്ടുണ്ടെന്ന് വെളിപ്പെടുത്തുകയാണ് സൈജു കുറുപ്പ്. കൂടാതെ മലയാളത്തിലെ തന്റെ ഇഷ്ട സംവിധായകരെക്കുറിച്ചും സൈജു കുറുപ്പ് നയം വ്യക്തമാക്കുന്നു. സമാന്തര സിനിമകളും കച്ചവട സിനിമകളും തനിക്ക് ഒരു പോലെ ഇഷ്ടമാണെന്നും സൈജു കുറുപ്പ് ഒരു പ്രമുഖ മാഗസിന് നല്കിയ അഭിമുഖത്തില്‍ വ്യക്തമാക്കുന്നു
“ഞാന്‍ ഹീറോയായി അഭിനയിച്ച സിനിമകളിലെ നായികമാരോടൊക്കെ എനിക്ക് പ്രണയം തോന്നിയിട്ടുണ്ട്. ഒന്നിച്ച് അഭിനയിക്കുന്ന സമയത്തല്ലാതെ നായികമാരോട് കൂടുതല്‍ സംസാരിക്കാന്‍ അവസരം ലഭിച്ചിട്ടില്ല. മമ്ത മോഹന്‍ദാസാണ് ആദ്യ നായിക. മയൂഖത്തില്‍ എന്നെ പോലെ തന്നെ മമ്തയും പുതുമുഖമായിരുന്നല്ലോ സിന്ധു മേനോന്, രമ്യ നമ്പീശന്, മാനസ, രസ്ന തുടങ്ങിയ നിരവധി നായികമാര്‍ക്കൊപ്പം അഭിനയിച്ചിട്ടുണ്ട്”.
“മലയാളത്തില്‍ സത്യന് അന്തിക്കാട് ജോഷി പ്രിയദര്ശന് കമല്‍ എന്നിവരുടെ സിനിമകള്‍ ഇഷ്ടമാണ്. ഹിന്ദിയില്‍ അനുരാഗ് കശ്യപ്, രാം ഗോപാല്‍ വര്‍മ്മ, രാജ് കന്‍വര്‍ തുടങ്ങിയ സംവിധായകര്‍. സമാന്തര സിനിമകളും കച്ചവട സിനിമകളും എനിക്ക് ഒരു പോലെ ഇഷ്ടമാണ്”.
Post Your Comments