സിബി മലയില്‍ മോഹന്‍ലാല്‍ കൂട്ടുകെട്ടില്‍ പുറത്തിറങ്ങിയ ചിത്രങ്ങളെല്ലാം വലിയ രീതിയില്‍ ജനസ്വീകാര്യത നേടിയവയാണ്. എന്നാല്‍ അതില്‍ ചില പരാജയ സിനിമകളും ഉള്‍പ്പെടുന്നുണ്ട്. രഞ്ജിത്തും ഷാജി കൈലാസും ചേര്‍ന്ന് നിര്‍മ്മിച്ച് മോഹന്‍ലാല്‍ സിബി മലയില്‍ കൂട്ടുകെട്ടില്‍ പുറത്തിറങ്ങിയ സിനിമയാണ് ‘ഉസ്താദ്’. 1999-ല്‍ പുറത്തിറങ്ങിയ ‘ഉസ്താദ്’ എന്ന സിനിമ തന്നിലേക്ക് വന്നു ചേര്‍ന്നതാണെന്നും തന്‍റെ ശൈലിയുള്ള സിനിമ അല്ലാതിരുന്നിട്ടും അങ്ങനെയൊരു പ്രോജക്റ്റ് മുന്നില്‍ വന്നപ്പോള്‍ അത് ചെയ്യുക എന്നതായിരുന്നു തന്റെ ദൗത്യമെന്നും ‘ഉസ്താദ്’ എന്ന സിനിമയുടെ ഓര്‍മ്മകള്‍ പങ്കുവച്ചു കൊണ്ട് സിബി മലയില്‍ പറയുന്നു. ‘ഉസ്താദ്’ ബോക്സ് ഓഫീസില്‍ വലിയൊരു വിജയമായിരുന്നില്ല.
” ‘ഉസ്താദ്’ എന്ന സിനിമ ഞാനും മോഹന്‍ലാലും മറ്റൊരു നിര്‍മ്മാതാവിന് വേണ്ടി ചെയ്യാനിരുന്ന സിനിമയായിരുന്നു. പക്ഷെ എന്റെയും മോഹന്‍ലാലിന്റെയും അതിന് മുന്‍പേയുള്ള ഒരു സിനിമ പരാജയപ്പെട്ടത് കൊണ്ട് എന്നെ മാറ്റണം എന്ന് നിര്‍മ്മാതാവ് മോഹന്‍ലാലിനോട് പറഞ്ഞു. അപ്പോള്‍ മോഹന്‍ലാല്‍ പറഞ്ഞു, “ഞാന്‍ നിങ്ങള്‍ക്ക് ഡേറ്റ് നല്‍കിയത് സിബി മലയില്‍ എന്ന സംവിധായകനുമായി സിനിമ ചെയ്യാന്‍ വേണ്ടിയാണ്. അത് കൊണ്ട് നിങ്ങള്‍ക്ക് വേണേല്‍ ഈ പ്രോജക്റ്റില്‍ നിന്ന് മാറാം” എന്നായിരുന്നു മോഹന്‍ലാലിന്‍റെ മറുപടി. അങ്ങനെ ഞങ്ങളുടെ സിനിമ രഞ്ജിത്തും ഷാജി കൈലാസും കൂടി നിര്‍മ്മിക്കാന്‍ തീരുമാനിച്ചു, അതാണ് മോഹന്‍ലാല്‍ എന്ന നടന്റെ മഹത്വം, അദ്ദേഹത്തിന് വേണമെങ്കില്‍ എന്നെ ഒഴിവാക്കിയിട്ട് മറ്റൊരു സംവിധായകനുമായി ചേര്‍ന്ന് ആ സിനിമ ചെയ്യാമായിരുന്നു, പക്ഷെ മോഹന്‍ലാല്‍ അത് ചെയ്തില്ല”. സിബി മലയില്‍ പറയുന്നു.
Post Your Comments