മലയാളികളെ ചിരിപ്പിച്ച ഒരുപിടി ചിത്രങ്ങള്‍ സത്യന് അന്തിക്കാട്- മോഹന്‍ലാല്‍ കൂട്ടുകെട്ടില്‍ എത്തിയിട്ടുണ്ട്. എന്നാല്‍ വേഷം മാറി സുഹൃത്തുക്കളെ പറ്റിക്കുന്ന മോഹന്‍ലാലിന്റെ വിരുതിനെക്കുറിച്ച് പങ്കുവച്ചിരിക്കുകയാണ് സത്യന് അന്തിക്കാട്. മോഹന്‍ലാലിന്റെ കുസൃതിയില്‍ ഒരിക്കല്‍ തനിക്ക് കുടുംബത്തേയും കൂട്ടി വീടുവിട്ടു പോകേണ്ടിവന്നുവെന്ന് സത്യന് പറയുന്നു. കേരളകൗമുദിയില്‍ എഴുതിയ കുറിപ്പിലായിരുന്നു താരം രസകരമായ അനുഭവം പങ്കുവെച്ചത്.
മോഹന്‍ലാല്‍ കാരണം ഭാര്യയെയും മക്കളെയും കൂട്ടി അന്തിക്കാട്ടെ വീട്ടില്‍ നിന്ന് തൃശൂരുള്ള ഫ്ളാറ്റില്‍ പോയി അദ്ദേഹത്തിന് താമസിക്കേണ്ടി വന്നു. ‘ഒരു ദിവസം വൈകുന്നേരം ലാന്‍ഡ്ഫോണിലേക്ക് ഒരു കാള്‍ വന്നു. മറുതലയ്ക്കല്‍ ഒരാള്‍ കരഞ്ഞുകൊണ്ട് വിളിക്കുകയാണ്. മലബാറുകാരനാണെന്ന് സംസാരശൈലിയില്‍ നിന്ന് വ്യക്തം. ‘’സാര്‍ ഞാന്‍ ജബ്ബാറാണ്. സാറിനെ കാണാന്‍ വരുന്ന വഴിയാണ്. കുറേ ആളുകള്‍ എന്നെ ബസ് സ്റ്റാന്‍ഡില്‍ തടഞ്ഞു വച്ചു. ഞാന്‍ സാറിന്റെ പേര് പറഞ്ഞിട്ടും വിടുന്നില്ല. അവര്‍ പൊലീസിനെ വിളിക്കാന്‍ പോകുകയാണ് സാര്‍.”” എന്നൊക്കെ പറഞ്ഞ് ആകെ ബഹളം. ഏതോ പോക്കറ്റടിക്കാരന് പിടിക്കപ്പെട്ടപ്പോള്‍ എന്റെ പേര് പറഞ്ഞ് രക്ഷപ്പെടാന്‍ നോക്കുകയാണെന്ന് പേടിച്ച് ഫോണ്‍ കട്ട് ചെയ്തു. രണ്ടാമതും വിളിവന്നു. ’’സാര്‍ രക്ഷിക്കണം. സാറിനെ കാണാനായി വന്ന എന്നെ തൃശൂര്‍ ബസ് സ്റ്റാന്‍ഡില്‍ തടഞ്ഞു വച്ചിരിക്കുകയാണ്. എനിക്കിവിടെ വേറാരെയും പരിചയമില്ല.”‘
ഏതോ കള്ളന് തടിതപ്പാനായി തന്റെ പേര് പറയുകയാണെന്നാണ് അദ്ദേഹം കരുകിയത്. പൊലീസിനേയും കൂട്ടി അയാള്‍ തന്റെ വീട്ടിലേക്ക് വരുമെന്ന് ഭയന്ന് അദ്ദേഹം ഭാര്യയെയും മക്കളെയുമെല്ലാം വണ്ടിയില്‍ കയറ്റി തൃശൂരുള്ള ഫ്ളാറ്റിലേക്ക് പോയി. ഇതേക്കുറിച്ച് ഭാര്യയോട് പോലും പറഞ്ഞില്ല. എന്നാല്‍ ഫ്ലാറ്റില്‍ എത്തി കുറച്ചു കഴിഞ്ഞപ്പോഴാണ് പ്രിയദര്‍ശന്റെ ഫോണ്‍ വരുന്നത്. ‘ഒരാള്‍ സഹായത്തിന് വിളിക്കുമ്ബോള്‍ ഇങ്ങനെയാണോ കാണിക്കുന്നത് എന്നായിരുന്നു പ്രിയദര്‍ശന്റെ ചോദ്യം. അപ്പോഴാണ് മോഹന്‍ലാലും പ്രിയനും ശ്രീനിവാസനും മദ്രാസില്‍ ഒന്നിച്ചിരുന്ന് എന്നെ പറ്റിക്കുകയായിരുന്നുവെന്നു മനസിലായത് സത്യന് അന്തിക്കാട് പറഞ്ഞു.
Post Your Comments