അന്യഭാഷ സിനിമകൾ കോപ്പിയടിച്ച് കൊണ്ട് സിനിമ ചെയ്യുന്ന സംവിധായകനാണ് പ്രിയദർശനെന്ന പ്രേക്ഷകരുടെ വാദത്തിന് എപ്പോഴും അദ്ദേഹം കൃത്യമായ മറുപടി നൽകാറുണ്ട്. ആളുകളെ രസിപ്പിക്കാനുള്ളതാണ് തന്റെ ചിത്രമെന്നും അത്തരം പരാമർശങ്ങൾ കൊണ്ട് ആർക്കും അവകാശം ഉന്നയിക്കാൻ കഴിയാത്ത തന്റെ ചില പ്രമുഖ സിനികളുണ്ടെന്നും പ്രിയദർശൻ മറുപടിയായി പറയുന്നു.
“ചിത്രം, കിലുക്കം, വെള്ളാനകളുടെ നാട്, ആര്യൻ, ഇങ്ങനെയുള്ള സിനിമകളിലൊന്നും നിങ്ങൾക്കിത് അവകാശപ്പെടാൻ കഴിയില്ല. പറ്റുന്ന ചില സിനിമകളുണ്ട് അതായത് ‘ചന്ദ്രലേഖ’ പോലെയുള്ള സിനിമ. മറ്റൊരു സിനിമ അത് ചെയ്യാൻ പ്രചോദനമാകുകയാണ് ചെയ്തത്. അല്ലാതെ അത് പോലെ കോപ്പി അടിച്ചു വയ്ക്കുകയല്ല. എം ടി സാറിന്റെ നഗരമേ നന്ദിയും, അടൂർ സാറിന്റെ കൊടിയേറ്റവുമൊക്കെ കോപ്പിയടിയാണെന്ന് പറഞ്ഞു കുറ്റപ്പെടുത്തിയവർ പോലും ഇവിടെയുണ്ട്. അവരെക്കുറിച്ച് വരെ ഇങ്ങനെ അപവാദം പറയുന്നുവെങ്കിൽ എന്നെക്കുറിച്ച് പറയുന്നതിൽ തെറ്റില്ല. എനിക്ക് നാഷണൽ അവാർഡ് ലഭിച്ച ചിത്രമാണ് ‘കാഞ്ചീവരം’. അതിനൊന്നും ആർക്കും ഒരു അവകാശവും പറയാൻ കഴിയില്ല. ഞാൻ ചെയ്യുന്ന സിനിമകളിൽ ഒരു കാലാപാനിയോ, ഒരു കാഞ്ചിവരമോ മാറ്റി നിർത്തിയാൽ ഞാൻ ചെയ്യുന്ന സിനിമകൾ മുഴുവൻ ആളുകളെ രസിപ്പിക്കാൻ വേണ്ടിയാണ്. അല്ലാതെ ഞാൻ മലയാള സിനിമയുടെ ചരിത്രം മാറ്റി എഴുതാൻ വേണ്ടി സിനിമ ചെയ്യുന്ന വ്യക്തിയൊന്നുമല്ല.’ബോയിംഗ് ബോയിംഗ്’ എന്ന സിനിമ ഇങ്ങനെയൊരു സിനിമയിൽ നിന്ന് എടുത്ത് ചെയ്തതാണ് എന്ന് ഞാൻ ഒളിച്ച് വച്ചല്ല ചെയ്തതല്ല. അങ്ങനെ എങ്കിൽ അതേ സിനിമയുടെ ടൈറ്റിൽ അതിൽ ഉപയോഗിക്കേണ്ട കാര്യമില്ല”- പ്രിയദര്ശന് പറയുന്നു.
Post Your Comments